24 C
Iritty, IN
July 26, 2024
  • Home
  • Thiruvanandapuram
  • കെ.എസ്.ആര്‍.ടി.സി സംസ്ഥാനത്തുടനീളം പെട്രോള്‍ – ഡീസല്‍ പമ്ബുകള്‍ തുടങ്ങുമെന്ന് ഗതാഗത മന്ത്രി….
Thiruvanandapuram

കെ.എസ്.ആര്‍.ടി.സി സംസ്ഥാനത്തുടനീളം പെട്രോള്‍ – ഡീസല്‍ പമ്ബുകള്‍ തുടങ്ങുമെന്ന് ഗതാഗത മന്ത്രി….

തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് ഗുണനിലവാരം കൂടിയതും കലര്‍പ്പില്ലാത്തതുമായ പെട്രോളിയം ഉല്പനങ്ങള്‍ നല്‍കുന്നതിനും അതുവഴി വരുമാനം വര്‍ധിപ്പിക്കുന്നതിനുമായി കെ.എസ്.ആര്‍.ടി.സി സംസ്ഥാനത്തുടനീളം പെട്രോള്‍ – ഡീസല്‍ പമ്ബുകള്‍ തുടങ്ങുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു .

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി ചേര്‍ന്ന് 67 പമ്ബുകളാണ് തുടങ്ങാന്‍ ഉദ്ദേശിക്കുന്നത് . കെ എസ് ആര്‍ ടി സി യുടെ , നിലവില്‍ ഉള്ള ഡീസല്‍ പമ്ബുകള്‍ക്ക് ഒപ്പം പെട്രോള്‍ യൂണിറ്റു കൂടി ചേര്‍ത്താണ് പമ്ബുകള്‍ തുടങ്ങുന്നത് . ഡീലര്‍ കമ്മീഷനും സ്ഥല വാടകയും ഉള്‍പ്പടെ ഉയര്‍ന്ന വരുമാനമാണ് ഇങ്ങനെ പ്രതീക്ഷിക്കുന്നത് . ഇത് കെ എസ് ആര്‍ ടി സി യെ നിലവിലുള്ള പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സഹായിക്കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു .

ഈ പദ്ധതിയിലെ ആദ്യത്തെ എട്ട് പമ്ബുകള്‍ നൂറു ദിവസത്തിനകം തുടങ്ങും , ഇതിനുള്ള അനുമതി ലഭിച്ചുവെന്ന് മന്ത്രി അറിയിച്ചു . ചേര്‍ത്തല , മാവേലിക്കര , മൂന്നാര്‍ , ഗുരുവായൂര്‍ , തൃശൂര്‍ , ആറ്റിങ്ങല്‍ , നെടുമങ്ങാട് , ചാത്തന്നൂര്‍ എന്നിവിടങ്ങളിലാണ് 100 ദിവസത്തിനുള്ളില്‍ പമ്ബുകള്‍ തുടങ്ങുക .

മൂവാറ്റുപുഴ , അങ്കമാലി , കണ്ണൂര്‍ , കോഴിക്കോട് , പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലും . നിലവിലുള്ള ഡീസല്‍ പമ്ബുകളോടൊപ്പം പെട്രോള്‍ പമ്ബുകളും തുടങ്ങും . കെ എസ് ആര്‍ ടി സി ക്ക് ഇതിനായി സാമ്ബത്തിക ബാധ്യത ഇല്ലെന്നും , മുഴുവന്‍ ചെലവും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ആണ് മുടക്കുന്നതെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു

Related posts

കൊവിഡ് വാക്സിന്‍ വിതരണത്തില്‍ സുതാര്യത ആവശ്യമാണെന്ന് ഹൈക്കോടതി….

Aswathi Kottiyoor

20,500 ആദിവാസി വിദ്യാർഥികൾക്ക്‌ പഠനസൗകര്യമൊരുക്കി : കെ രാധാകൃഷ്‌ണൻ…

Aswathi Kottiyoor

കോവിഡ്‌: ഗൃഹ പരിചരണത്തിനും ചികിത്സയ്ക്കും തുല്യ പ്രാധാന്യം‐ മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
WordPress Image Lightbox