രണ്ടു ഡോസ് കോവിഡ് വാക്സിൻ എടുത്തവർക്ക് യാത്ര ചെയ്യുന്പോൾ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇനിമുതൽ നിർബന്ധമല്ല. നിലവിൽ ആർടിപിസിആർ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്തെ ജനസംഖ്യയുടെ 25 ശതമാനത്തിലേറെ പേർക്ക് ഒന്നാം ഡോസ് വാക്സിൻ നൽകി. നിലവിൽ രണ്ടു ദിവസത്തേക്കുള്ള വാക്സിൻ മാത്രമേ അവശേഷിക്കുന്നുള്ളൂ. എന്നാൽ വാക്സിൻ കരുതിവയ്ക്കാതെ കൊടുത്തുതീർക്കുകയാണ്. അടുത്ത ദിവസങ്ങളിൽ കേന്ദ്രം ആവശ്യത്തിനു വാക്സിൻ എത്തിച്ചുതരുമെന്ന പ്രതീക്ഷയിലാണ് വാക്സിൻ സ്റ്റോക്ക് ചെയ്യാതെ വിതരണം ചെയ്യുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.