27.2 C
Iritty, IN
July 3, 2024
  • Home
  • kannur
  • തലശ്ശേരി മലബാർ കാൻസർ സെന്ററിന് കാസ്പ് ഗോൾഡൻ പുരസ്‌കാരം…
kannur

തലശ്ശേരി മലബാർ കാൻസർ സെന്ററിന് കാസ്പ് ഗോൾഡൻ പുരസ്‌കാരം…

കണ്ണൂർ: തലശ്ശേരി മലബാർ കാൻസർ സെന്ററിന് ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (എസിപിഎംജെഎവൈ) കാസ്പ് ഗോൾഡൻ പുരസ്‌കാരം ലഭിച്ചു. ഈ പുരസ്‌കാരം ലഭിക്കുന്ന കേരളത്തിലെ ആദ്യത്തെ പൊതുമേഖല ആരോഗ്യസ്ഥാപനമാണിത്.

എബിപിഎംജെഎവൈ പുരസ്കാരത്തിലെ ഉയർന്ന നേട്ടമാണ് ഗോൾഡൻ പുരസ്‌കാരം. മികച്ച ഗുണനിലവാരം, സേവനങ്ങൾ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് എംസിസിക്ക് ഗോൾഡൻ പുരസ്‌കാരം ലഭിച്ചത്. സ്റ്റേറ്റ് ഹെൽത്ത്‌ ഏജൻസിയുടെ എബിപിഎംജെഎവൈ കാസ്പ് സ്കീമിൽ എംപാനൽ ചെയ്ത ആരോഗ്യസ്ഥാപനമാണ് എംസിസി. പൊതുജനങ്ങൾക്ക് ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷ ചുരുങ്ങിയ ചികിത്സ ചെലവിലും അർഹരായവർക്ക് സൗജന്യമായും എംസിസിയിൽ നിന്നും ലഭ്യമാക്കുന്നുണ്ട്. എബിപിഎംജെഎവൈ കാസ്പ് പദ്ധതിയിലൂടെ നിരവധി പേർക്കാണ് ഇവിടെ സൗജന്യ ചികിത്സ ലഭ്യമാക്കുന്നത്. സേവനങ്ങളെക്കുറിച്ച് ജനങ്ങൾക്ക് വിവരം നൽകുന്നതിനായി കാസ്പ് കിയോസ്ക് കൗണ്ടറുകളും ആശുപത്രിയിൽ സ്ഥാപിച്ചിട്ടുണ്ട്.

Related posts

വാ​ട്ട​ർ അ​ഥോ​റി​റ്റി​ക്ക് പ്ര​തി​വ​ർ​ഷ വ​രു​മാ​ന ന​ഷ്ടം 200 കോ​ടി

Aswathi Kottiyoor

കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

Aswathi Kottiyoor

വാ​യ്പാ മ​ഹോ​ത്സ​വം 26 ന്

Aswathi Kottiyoor
WordPress Image Lightbox