23.3 C
Iritty, IN
September 8, 2024
  • Home
  • Kanichar
  • കണിച്ചാർ പഞ്ചായത്ത് ആംബുലൻസ് ചലഞ്ച്; ഭരണ സമിതി അംഗങ്ങൾ ഒരു മാസത്തെ ഓണറേറിയം കൈമാറി….
Kanichar

കണിച്ചാർ പഞ്ചായത്ത് ആംബുലൻസ് ചലഞ്ച്; ഭരണ സമിതി അംഗങ്ങൾ ഒരു മാസത്തെ ഓണറേറിയം കൈമാറി….

കണിച്ചാർ : കണിച്ചാർ പഞ്ചായത്തിന് സ്വന്തമായി ഒരു ആംബുലൻസ് എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ആംബുലൻസ് ചലഞ്ചിലേക്ക് പഞ്ചായത്തിലെ 13 അംഗ ഭരണ സമിതിയിലെ മുഴുവൻ അംഗങ്ങളും തങ്ങളുടെ ഒരു മാസത്തെ ഓണറേറിയം പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന് കൈമാറി.

ജനങ്ങളുടെ പങ്കാളിത്തത്തോടു കൂടി ആംബുലൻസ് വാങ്ങുവാനാണ് ചലഞ്ചുമായി പഞ്ചായത്ത് മുന്നിട്ടിറങ്ങിയിരിക്കുന്നത്. പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ ഒരു ദിവസത്തെ വേതനം, കുടുംബശ്രീ അംഗങ്ങൾ, പ്രവാസികൾ തുടങ്ങി പഞ്ചായത്തിലെ മുഴുവൻ വീടുകളിലും എത്തി ചലഞ്ചിലേക്ക് ധനസമാഹരണം നടത്തും. 25 ലക്ഷം രൂപയാണ് ആംബുലൻസ് ചലഞ്ചിനായി മുന്നോട്ടു വെച്ചിട്ടുള്ളത്.

ആംബുലൻസ് ചലഞ്ച് കണിച്ചാർ ഗ്രാമ പഞ്ചായത്ത്
അക്കൗണ്ട് നമ്പർ:20290200000852 ഐഎഫ്എസ് സി:FDRL0002029
FEDERAL BANK KOLAKKAD

Related posts

റോഡരികിൽ മാലിന്യം നിക്ഷേപിച്ചു

Aswathi Kottiyoor

കണ്ണൂരിൽ സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട

Aswathi Kottiyoor

പ്രാദേശിക ടൂറിസം വികസനം : അജ്മല്‍ ഗ്രൂപ്പ് കണിച്ചാര്‍ ഗ്രാമ പഞ്ചായത്തില്‍ ടൂറിസം പ്രൊജക്ട് തയ്യാറാക്കി സമര്‍പ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox