23.4 C
Iritty, IN
July 4, 2024
  • Home
  • Kerala
  • ഇ​രു​പ​തു​ല​ക്ഷം തൊ​ഴി​ല​വ​സ​രം; 100 ദി​ന​പ​രി​പാ​ടി പ്ര​ഖ്യാ​പി​ച്ച് സ​ർ​ക്കാ​ർ
Kerala

ഇ​രു​പ​തു​ല​ക്ഷം തൊ​ഴി​ല​വ​സ​രം; 100 ദി​ന​പ​രി​പാ​ടി പ്ര​ഖ്യാ​പി​ച്ച് സ​ർ​ക്കാ​ർ

കോ​വി​ഡ് ലോ​ക്ഡൗ​ണി​നെ തു​ട​ർ​ന്ന് ത​ള​ർ​ന്ന സ​ന്പ​ദ് ഘ​ട​ന​യെ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ൻ 2464.92 കോ​ടി രൂ​പ​യു​ടെ 100 ദി​ന ക​ർ​മ പ​രി​പാ​ടി​ക​ൾ പ്ര​ഖ്യാ​പി​ച്ചു സ​ർ​ക്കാ​ർ. വി​വി​ധ വ​കു​പ്പു​ക​ളു​ടെ കീ​ഴി​ൽ മാ​ത്രം പ്ര​ത്യ​ക്ഷ​മാ​യും പ​രോ​ക്ഷ​മാ​യും 77,350 തൊ​ഴി​ല​വ​സ​രം സൃ​ഷ്ടി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

ഇ​ന്ന് മു​ത​ൽ സെ​പ്റ്റം​ബ​ർ 19 വ​രെ ന​ട​പ്പാ​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന 100 ദി​ന​പ​രി​പാ​ടി​യാ​ണു പ്ര​ഖ്യാ​പി​ച്ച​ത്. കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ തീ​വ്ര​ത അ​നു​ഭ​വ​പ്പെ​ടു​ന്ന ഘ​ട്ട​ത്തി​ൽ സാ​ന്പ​ത്തി​ക വ​ള​ർ​ച്ച​ക്ക് ആ​ക്കം കൂ​ട്ടു​വാ​നു​ള്ള നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്ക​ലു​മാ​ണു മു​ഖ്യം. 100 ദി​ന പ​രി​പാ​ടി​യി​ൽ പൊ​തു​മ​രാ​മ​ത്ത്, റീ​ബി​ൽ​ഡ് കേ​ര​ളാ ഇ​നീ​ഷ്യേ​റ്റീ​വ്, കി​ഫ്ബി എ​ന്നി​വ​യി​ലൂ​ടെ 2464.92 കോ​ടി രൂ​പ​യു​ടെ പ​രി​പാ​ടി​ക​ളാ​ണ് ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്. 20 ല​ക്ഷം അ​ഭ്യ​സ്ത​വി​ദ്യ​ർ​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ പ്ര​ദാ​നം ചെ​യ്യു​ന്ന പ​ദ്ധ​തി​യു​ടെ രൂ​പ​രേ​ഖ കെ ​ഡി​സ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കും.

വി​വി​ധ വ​കു​പ്പു​ക​ളു​ടെ കീ​ഴി​ൽ പ്ര​ത്യ​ക്ഷ​മാ​യും പ​രോ​ക്ഷ​മാ​യും 77,350 തൊ​ഴി​ല​വ​സ​ര​ങ്ങ​ളാ​ണ് നൂ​റു​ദി​വ​സ​ത്തി​നു​ള്ളി​ൽ സൃ​ഷ്ടി​ക്കു​ന്ന​ത്. വ്യ​വ​സാ​യം- 10,000, സ​ഹ​ക​ര​ണം- 10,000, കു​ടും​ബ​ശ്രീ- 2,000, കേ​ര​ള ഫി​നാ​ൻ​ഷ്യ​ൽ കോ​ർ​പ​റേ​ഷ​ൻ- 2,000, വ​നി​താ​വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ- 2,500, പി​ന്നോ​ക്ക​വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ- 2,500, പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ-2,500, ഐ​ടി മേ​ഖ​ല- 1000, ത​ദ്ദേ​ശ വ​കു​പ്പ്- 7,000 (യു​വ വ​നി​താ സം​രം​ഭ​ക​ത്വ പ​രി​പാ​ടി 5000, സൂ​ക്ഷ്മ സം​രം​ഭ​ങ്ങ​ൾ- 2000), ആ​രോ​ഗ്യ​വ​കു​പ്പ് -4142 (പ​രോ​ക്ഷ​മാ​യി), മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്- 350 (പ​രോ​ക്ഷ​മാ​യി), ഗ​താ​ഗ​ത വ​കു​പ്പ്- 7500. റ​വ​ന്യൂ വ​കു​പ്പി​ൽ വി​ല്ലേ​ജു​ക​ളു​ടെ റീ​സ​ർ​വേ​യു​ടെ ഭാ​ഗ​മാ​യി 26,000 സ​ർ​വേ​യ​ർ, ചെ​യി​ൻ​മാ​ൻ എ​ന്നി​വ​രു​ടെ തൊ​ഴി​ല​വ​സ​രം സൃ​ഷ്ടി​ക്കും. 100 ദി​ന​പ​രി​പാ​ടി​യു​ടെ ന​ട​പ്പാ​ക്ക​ൽ പു​രോ​ഗ​തി 100 ദി​വ​സം പൂ​ർ​ത്തി​യാ​കു​ന്പോ​ൾ അ​റി​യി​ക്കു​മെ​ന​നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Related posts

മാർച്ച് 8, ഇന്ന് ലോക വനിത ദിനം.*

Aswathi Kottiyoor

ഹാൻഡ്-ഫൂട്ട്-മൗത്ത് ഡിസീസ് ആശങ്ക വേണ്ട, ശ്രദ്ധിക്കണം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

ഒമിക്രോൺ: സമ്പർക്കവിലക്ക്‌ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം; ജില്ലകൾക്ക്‌ ആരോഗ്യവകുപ്പിന്റെ നിർദേശം

Aswathi Kottiyoor
WordPress Image Lightbox