കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന തുരങ്കപ്പാതക്ക് മൂന്നുവർഷത്തിനകം പൂർത്തിയാക്കും. കേന്ദ്രസർക്കാരിന്റെ അംഗീകാരം ലഭ്യമാക്കി മൂന്ന് വർഷംകൊണ്ട് പൂർത്തിയാക്കാൻ കഴിയുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.
തുരങ്കപാത പദ്ധതിയുടെ നിർമാണത്തിനായി 658 കോടിയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. പദ്ധതിക്കായുള്ള ഡിപിആർ തയാറാക്കൽ അന്തിമഘട്ടത്തിലാണെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു.
നിയമസഭയിൽ എം.കെ. മുനീർ, കെ.പി.എ. മജീദ്, ടി.വി. ഇബ്രാഹിം, കുറുക്കോളി മൊയ്തീൻ എന്നിവരുടെ ചോദ്യങ്ങൾക്കു മറുപടി നൽകുകയായിരുന്നു മന്ത്രി.