26 C
Iritty, IN
July 6, 2024
  • Home
  • Thiruvanandapuram
  • വാക്സിൻ നയം, ആർ ടി പി സി ആർ പരിശോധനാ നിരക്ക് എന്നിവ സംബന്ധിച്ച രണ്ട് ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും…
Thiruvanandapuram

വാക്സിൻ നയം, ആർ ടി പി സി ആർ പരിശോധനാ നിരക്ക് എന്നിവ സംബന്ധിച്ച രണ്ട് ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും…

തിരുവനന്തപുരം: വാക്സിൻ നയം, ആർ ടി പി സി ആർ പരിശോധനാ നിരക്ക് എന്നിവ സംബന്ധിച്ച രണ്ട് ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പുതിയ വാക്സിൻ നയം സംബന്ധിച്ച സത്യവാങ്മൂലം കേന്ദ്ര സർക്കാർ ഇന്ന് കോടതിയിൽ സമർപ്പിക്കും. ആർ ടി പി സി ആർ പരിശോധനാ നിരക്ക് കുറച്ചതിനെതിരെയുള്ള ലാബ് ഉടമകളുടെ ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.

പുതുക്കിയ വാക്സിൻ നയം വൈകാതെ നിലവിൽ വരുമെന്നും വാക്സിനേഷനുള്ള തിരക്ക് അതോടെ പരിഹരിക്കപ്പെടുമെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ആർ ടി പി സി ആർ പരിശോധനാ നിരക്ക് നിശ്ചയിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്ന് കേന്ദ്ര സംസ്ഥാനസർക്കാരുകൾ വ്യക്തമാക്കി.

നിരക്ക് അഞ്ഞൂറ് രൂപയായി കുറച്ചതോടെ ലാബുകൾ അടച്ചു പൂട്ടലിന്റെ വക്കിലാണെന്ന് ഉടമകൾ കോടതിയെ ബോധിപ്പിച്ചിരുന്നു. ലാബുടമകളുടെ ഹർജിയിലും കോടതി ഇന്ന് വിധി പറഞ്ഞേക്കും.

Related posts

സി.ബി.എസ്.ഇ പരീക്ഷ: സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുമെന്ന് സർക്കാർ….

Aswathi Kottiyoor

സ​ത്യ​പ്ര​തി​ജ്ഞ 20ന്; ഒ​രു​ക്കങ്ങ​​​ൾ​ തു​ട​ങ്ങി….

Aswathi Kottiyoor

സംഗീത സംവിധായകന്‍ രവീന്ദ്രന്‍ മാസ്റ്റര്‍ ഓര്‍മയായിട്ട് 17 വര്‍ഷം

Aswathi Kottiyoor
WordPress Image Lightbox