24.5 C
Iritty, IN
October 5, 2024
  • Home
  • Kanichar
  • ചോർന്നൊലിക്കുന്ന പ്ലാസ്​റ്റിക് കൂരയിലെ ഒ​റ്റ​മു​റി വീ​ട്ടി​ലെ നാ​ല് കുരുന്നുകളുടെ ഓൺലൈൻ പഠനത്തിന്​ സുമനസ്സുകളുടെ സഹായം
Kanichar

ചോർന്നൊലിക്കുന്ന പ്ലാസ്​റ്റിക് കൂരയിലെ ഒ​റ്റ​മു​റി വീ​ട്ടി​ലെ നാ​ല് കുരുന്നുകളുടെ ഓൺലൈൻ പഠനത്തിന്​ സുമനസ്സുകളുടെ സഹായം

കേളകം: കുണ്ടേരിയിലെ നാല് വിദ്യാർഥികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യമൊരുങ്ങി. കേളകം പഞ്ചായത്ത് കുണ്ടേരിയിലെ ചെറുവിളപുത്തൻ വീട്ടിൽ യൂസഫ് സമീറ ദമ്പതികളുടെ നാല്‌ മക്കൾ ഓൺലൈൻ വിദ്യാഭ്യാസത്തിന് സ്മാർട്ട് ഫോണും ടി.വി.യും എത്തിയത്.

ഒന്ന്, രണ്ട്, അഞ്ച്, ഏഴ് ക്ലാസുകളിൽ പഠിക്കുന്ന ഈ വിദ്യാർഥികൾക്കായി കേളകം ജനമൈത്രി പോലീസും ചെട്ടിയാംപറമ്പ് ഡിലൈറ്റ് കേബിൾ നെറ്റ്‌വർക്കും സഹായവുമായി എത്തി. പോലീസുകാർ പുതിയ ടി.വി. വാങ്ങി നൽകി. സമീറയുടെ വീട്ടിലെത്തി കുട്ടികൾക്ക് എസ്.എച്ച്.ഒ. എ. വിപിൻദാസ്, കേളകം എസ്‌.ഐ. നാരായൺ, എ.എസ്‌.ഐ. സുനിൽ വളയങ്ങാടൻ, സ്റ്റേഷൻ പി.ആർ ഒ വിജേഷ്, വനിത സിവിൽ പോലീസ് ഓഫീസർ സലിന എന്നിവർ ചേർന്ന് ടി.വി. കൈമാറി.

ഡിലൈറ്റ് കേബിൾ നെറ്റ്‌വർക്ക് ഉടമ ബോബി സൗജന്യമായി കേബിൾ കണക്ഷൻ നൽകി. വൈദ്യുതി കണക്ഷൻ വെള്ളിയാഴ്ച നൽകുമെന്ന് കെ.എസ്.ഇ.ബി. അധികൃതർ അറിയിച്ചു.

യൂത്ത് ലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മാർട്ട് ഫോൺ നൽകി. യൂത്ത് ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് നസീർ നെല്ലൂർ ഫോൺ കൈമാറിയത്. പ്രവാസികളും സഹായം നൽകി.

രണ്ട് മൊബൈൽ ഫോണുകൾ അടക്കം 20000 രൂപയുടെ പഠനോപകരണങ്ങളാണ് ഗൾഫ് പ്രവാസികൾ നൽകിയത്. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് സഹായം കൈമാറി. ലൈഫ് പദ്ധതിയിൽ ഇവർക്ക് വീട് നിർമിച്ചുനൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു

Related posts

പരിക്കേറ്റനിലയില്‍ കണ്ടെത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു; ആള്‍ക്കൂട്ടമര്‍ദനമെന്ന് പരാതി.

Aswathi Kottiyoor

പഞ്ചായത്ത് ഓഫീസിന് മുന്നില്‍ കോണ്‍ഗ്രസ് നില്‍പ്പ് സമരം നടത്തി

Aswathi Kottiyoor

കനത്ത മഴയിൽ അയൽക്കാരൻ്റെ മതിൽ ഇടിഞ്ഞു വീണ് വീടിന് കേടുപാടുകൾ സംഭവിച്ചു….

Aswathi Kottiyoor
WordPress Image Lightbox