22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ജനപ്രതിനിധികളുടെ ഓണറേറിയം ആയിരം രൂപ വർദ്ധിപ്പിക്കും: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ
Kerala

ജനപ്രതിനിധികളുടെ ഓണറേറിയം ആയിരം രൂപ വർദ്ധിപ്പിക്കും: മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഓണറേറിയം ആയിരം രൂപ വർദ്ധിപ്പിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചതായി തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.
ഒന്നാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ ധനകാര്യ മന്ത്രിയായിരുന്ന ഡോ. തോമസ് ഐസക് ജനപ്രതിനിധികളുടെ ഓണറേറിയം വർദ്ധനവ് പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ അത് നടപ്പിലാക്കുകയാണെന്ന് മന്ത്രി പറഞ്ഞു. 2016 ലാണ് ഇതിനുമുമ്പ് ജനപ്രതിനിധികളുടെ ഓണറേറിയത്തിൽ വർധനവ് വരുത്തിയത്. ഗ്രാമപഞ്ചായത്ത്, നഗരസഭ, കോർപറേഷൻ അംഗങ്ങൾക്ക് സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്നും ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് അംഗങ്ങൾക്ക് ജനറൽ പർപ്പസ് ഫണ്ടിൽ നിന്നും വർദ്ധനവ് നൽകുമെന്ന് മന്ത്രി വ്യക്തമാക്കി.

Related posts

ശ്രദ്ധയുടെ മരണം: കോളജുകളിലും സർവകലാശാലാ പഠന വിഭാഗങ്ങളിലും വിദ്യാർഥി പരാതി പരിഹാര സെൽ രൂപീകരിക്കാൻ ഉത്തരവ്

Aswathi Kottiyoor

ഇ​ന്ധ​ന​വി​ല​യ്ക്കൊ​പ്പം പാ​ച​ക​വാ​ത​ക വി​ല​യും വ​ർ​ധി​പ്പി​ച്ചു.

Aswathi Kottiyoor

പരസ്യങ്ങൾക്ക് കർശന നിയന്ത്രണം

Aswathi Kottiyoor
WordPress Image Lightbox