മുരിങ്ങോടി: മുരിങ്ങോടി ശ്രീ ജനാർദ്ദന എൽ.പി സ്കൂളിൽ പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ നടന്നുകൊണ്ടിരിക്കുകയാണ്. എല്ലാ ക്ലാസ്സ് തലത്തിലും ക്വിസ്സ് മത്സരങ്ങൾ നടത്തി. കുട്ടികൾ വീടും പരിസരങ്ങളും ശുചീകരണം നടത്തി. പ്രീപ്രൈമറി ഉൾപ്പെടെ എല്ലാ കുട്ടികൾക്കും വിതരണം ചെയ്യുന്നതിനായി വിവിധങ്ങളായ ഔഷധ സസ്യങ്ങൾ കേളകം സി.വി.എൻ കളരി സ്ഥാപകനും ഫോക്‌ലോർ അക്കാദമി സംസ്ഥാന ജേതാവുമായ ശ്രീ എൻ.ഇ.പവിത്രൻ ഗുരിക്കൾ സമാഹരിച്ചു നൽകി.
ഒന്നാം വാർഡ് മെമ്പർ ശ്രീ ഇ.രാജീവൻ മാസ്റ്റർക്ക് ശ്രീ പവിത്രൻ ഗുരുക്കൾ ഔഷധച്ചെടി കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ഒരു വാഹന ഉടമ പത്ത് വൃക്ഷച്ചെടിയെങ്കിലും നടണം എന്നും അത്രമാത്രം അന്തരീക്ഷ മലിനീകരണം ഒരു വാഹനം വരുത്തി വയ്ക്കുന്നുണ്ട് എന്നും അദ്ദേഹം സൂചിപ്പിച്ചു. പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സുഭാഷ് ബാബു, മാനേജിങ് ഡയറക്ടർ ശ്രീമതി ശ്രീജ ദേവദാസ്, കെ.അരവിന്ദൻ മാസ്റ്റർ, മിനി ടീച്ചർ, അനന്തു മാസ്റ്റർ എന്നിവർ സംസാരിച്ചു.