• Home
  • Kelakam
  • പഠനോപകരണങ്ങൾ വിതരണം ചെയ്തു
Kelakam

പഠനോപകരണങ്ങൾ വിതരണം ചെയ്തു

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ പഠന സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു . ലോക് ഡൗൺ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ പ്രയാസം കുറയ്ക്കുന്നതിന്റെ ഭാഗമായി 30 – ഓളം വിദ്യാർത്ഥികൾക്കാണ് നോട്ടുബുക്കുകൾ, മറ്റ് പഠനോപകരണങ്ങൾ എന്നിവ വിതരണം ചെയ്തത്. കേളകം വിബ്ജിയോർ ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ ഡയറക്ടർ ജയിംസ് കെ എ ആണ് പഠനോപകരണങ്ങൾ സ്പോൺസർ ചെയ്തത്. സ്കൂൾ ഹെഡ് മാസ്റ്റർ ജോൺസൺ വി സി രക്ഷിതാക്കൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
സ്റ്റാഫ് സെക്രട്ടറി
മഞ്ജുള എ , ഓൺലൈൻ ജാഗ്രതാ സമിതി നോഡൽ ഓഫീസർ മനു ലൂക്കോസ്, SRG കൺവീനർ ജോഷി ജോസഫ് എന്നിവർ നേതൃത്വം നൽകി.

Related posts

ഏകദിന ശില്‍പ്പശാല നടത്തി………

Aswathi Kottiyoor

എന്റെ കുട്ടിക്കൊരു ഫോൺ’ എല്ലാ അധ്യാപകരും ഓരോ ഫോൺ നൽകി കേളകം സെന്‍റ് തോമസ് ഹൈസ്കൂൾ മാതൃകയായി

Aswathi Kottiyoor

കെസിവൈഎം ചുങ്കക്കുന്ന് മേഖലയുടെ നേതൃത്വത്തിൽ നീണ്ടുനോക്കി ടൗണിൽ പന്തംകൊളുത്തി പ്രകടനം നടത്തി

Aswathi Kottiyoor
WordPress Image Lightbox