ലോക്ക്ഡൗണില്‍ സംസ്ഥാനത്തെ നാളെ മാത്രം കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. നിലവിലെ ഇളവുകള്‍ക്കു പുറമേയാണിത്. അതേസമയം ശനി, ഞായര്‍ ദിവസങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിനു സമാനമായിരിക്കും നിയന്ത്രണങ്ങള്‍. ഈ രണ്ടു ദിവസങ്ങളിലും ഹോട്ടലുകളില്‍ പോയി പാഴ്സല്‍ വാങ്ങാന്‍ അനുവദിക്കില്ല. പകരം ഹോം ഡെലിവറിക്ക് അനുമതിയുണ്ട്.
ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും. എന്നാല്‍ നാളെ തുറന്നു പ്രവര്‍ത്തിക്കും. കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര സര്‍വീസുകള്‍ വരും ദിവസങ്ങളിലും തുടരും. എല്ലാ പരീക്ഷകളും 16 ശേഷമേ ആരംഭിക്കൂ. നാളത്തെ പ്രധാന ഇളവുകള്‍
വാഹന ഷോറൂമുകളില്‍ 7 മുതല്‍ ഉച്ചയ്ക്ക് 2 വരെ മെയിന്റനന്‍സ് ജോലിയാകാം. മറ്റു പ്രവര്‍ത്തനങ്ങളും വില്‍പനയും പറ്റില്ല.
നിര്‍മാണ മേഖലയിലുള്ള സൈറ്റ് എന്‍ജിനീയര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ്/ രേഖ കാട്ടി യാത്ര ചെയ്യാം.
സ്‌റ്റേഷനറി, ആഭരണം, ചെരിപ്പ്, തുണി, കണ്ണട, ശ്രവണ സഹായി, പുസ്തകം എന്നിവ വില്‍ക്കുന്ന കടകള്‍ക്കും അറ്റകുറ്റപ്പണി നടത്തുന്ന സ്ഥാപനങ്ങളും തുറക്കാം. സമയം രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെ.