22.9 C
Iritty, IN
July 7, 2024
  • Home
  • Thiruvanandapuram
  • 20,500 ആദിവാസി വിദ്യാർഥികൾക്ക്‌ പഠനസൗകര്യമൊരുക്കി : കെ രാധാകൃഷ്‌ണൻ…
Thiruvanandapuram

20,500 ആദിവാസി വിദ്യാർഥികൾക്ക്‌ പഠനസൗകര്യമൊരുക്കി : കെ രാധാകൃഷ്‌ണൻ…

തിരുവനന്തപുരം: വീടുകളിൽ പഠന സൗകര്യമില്ലാത്ത 20,500 ഓളം ആദിവാസി വിദ്യാർഥികൾക്ക്‌ പഠനസൗകര്യം ലഭ്യമാക്കിയതായി മന്ത്രി കെ രാധാകൃഷ്‌ണൻ നിയമസഭയെ അറിയിച്ചു. സാമൂഹ്യ പഠനമുറികൾ, ഊരു വിദ്യാകേന്ദ്രങ്ങൾ, വായനശാലകൾ, അങ്കണവാടികൾ തുടങ്ങിയ 1294 കെട്ടിടത്തിൽ താൽക്കാലിക ഓൺലൈൻ പഠന സൗകര്യം ഒരുക്കിയിട്ടുണ്ട്‌. വൈദ്യുതി സൗകര്യമില്ലാത്ത 32 പ്രദേശത്ത്‌ സോളാർ പാനൽ സംവിധാനം ഒരുക്കി.

സാമൂഹ്യ പഠനമുറി ഫെസിലിറ്റേറ്റർമാർ, ഗോത്രബന്ധു പദ്ധതിയിലെ മെന്റർ ടീച്ചർമാർ, ഊരിലെ അഭ്യസ്‌തവിദ്യരായ യുവതീയുവാക്കൾ എന്നിവരുടെ സേവനവും ലഭ്യമാക്കി.
ഇന്റർനെറ്റ്‌, ഡിടിഎച്ച്‌ സൗകര്യം ലഭ്യമല്ലാത്ത കോളനികളിൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ അധ്യാപകർ ക്ലാസുകൾ റെക്കോഡ്‌ ചെയ്‌ത്‌ ഊരിൽ പൊതുസ്ഥലത്ത്‌ പ്രദർശിപ്പിക്കുന്നുണ്ട്‌.

ഫെസിലിറ്റേറ്റർമാരുടെയും മെന്റർ ടീച്ചർമാരുടെയും സഹായത്തോടെ ഗോത്രഭാഷയിൽ ക്ലാസ്‌ നൽകുന്നുണ്ടെന്നും എ പി അനിൽകുമാർ, അൻവർ സാദത്ത്‌, സണ്ണി ജോസഫ്‌, കെ ബാബു എന്നിവരെ മന്ത്രി അറിയിച്ചു.

Related posts

ബസ് യാത്രാ കൺസഷൻ: കാലാവധി നീട്ടി

Aswathi Kottiyoor

മരംകൊളളയിൽ റവന്യൂവകുപ്പിനെ ന്യായീകരിച്ച് മന്ത്രി കെ.രാജൻ.

Aswathi Kottiyoor

സ്വകാര്യ ആശുപത്രികളിൽ കോവിഡ് ഒ പി തുടങ്ങണമെന്ന് സർക്കാർ നിർദ്ദേശം….

Aswathi Kottiyoor
WordPress Image Lightbox