21.6 C
Iritty, IN
November 22, 2024
  • Home
  • Kottiyoor
  • *മലയോര മേഖലയിൽ പൂച്ചപ്പുലി ആക്രമണം; വളർത്തു മൃഗങ്ങൾ നിരന്തരം കൊല്ലപ്പെടുന്നു*
Kottiyoor

*മലയോര മേഖലയിൽ പൂച്ചപ്പുലി ആക്രമണം; വളർത്തു മൃഗങ്ങൾ നിരന്തരം കൊല്ലപ്പെടുന്നു*

കൊട്ടിയൂർ: പരിസ്ഥിതി ലോല പ്രധാന മേഖല എന്ന രീതിയിൽ സംരക്ഷിക്കപ്പെടുന്ന കൊട്ടിയൂർ പഞ്ചായത്ത് പരിധിയിൽ വന്യജീവി ആക്രമണത്തിൽ നിരവധി കർഷകരുടെ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. പാലുകാച്ചി മലയിൽ ചെറുവിലയിൽ രാമകൃഷ്ണന്റെ പൂർണ്ണവളർച്ചയെത്തിയ ആടിനെ വീട്ടുവളപ്പിൽ നിന്നും പുലർച്ച മൂന്നു മണിയോടെ പൂച്ചപ്പുലി എന്ന വന്യമൃഗം ആക്രമിച്ചു കൊന്നു. കഴുത്തിനു മാരകമായ കടിയേൽക്കുകയും തല പകുതിയോളം മുറിച്ചെടുത്ത നിലയിലുമാണ് ചത്ത ആടിനെ വീട്ടുകാർ കണ്ടെത്തിയത്. ഇത്തരത്തിൽ നായയെ കൂട്ടിൽ നിന്നും മാന്തിപ്പറിച്ച സംഭവം കുറച്ചു ദിവസങ്ങൾക്ക് മുൻപ് അമ്പായത്തോട് റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരത്തിൽ വന്യജീവി ആക്രമണം തുടർ കഥയാവുകയും ഇതിന് യാതൊരു വിധ നടപടിയും സ്വീകരിക്കാൻ തയ്യാറാകാത്ത വനം വകുപ്പിന്റെ നടപടിയിൽ കനത്ത പ്രതിഷേധത്തിലാണ് നാട്ടുകാർ എങ്കിൽ തന്നെയും നടപടിയുടെ ഭാഗമായി വനംവകുപ്പിൻ്റെ സ്റ്റാഫ് എത്തി പരിശോധന നടത്തി പോവാറുണ്ടെങ്കിലും നഷ്ടപരിഹാരം ലഭ്യമാകാൻ കാലതാമസം എടുക്കുന്നതും പ്രധാന പ്രശ്നമാണ് സ്റ്റേഷൻ
സമ്പ്രദായം നിലവിൽ വന്നാൽ സ്റ്റാഫുകളുടെ അപര്യാപ്ത പരിഹരിക്കപ്പെടുകയും കൂടുതൽ സ്റ്റാഫുകൾ അനുവദിക്കപ്പെട്ടു കഴിഞ്ഞാൽ അതിലൂടെ കുറെയേറെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. കോവിഡ് കാലത്ത് ഇത്തരം വളർത്തുമൃഗങ്ങളിൽ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ട് മാത്രമാണ് ഓരോ മലയോര കർഷകരും ജീവിതം തള്ളി നിൽക്കുന്നത് അതിനാൽ ഈ നഷ്ടം ഇനിയും ആവർത്തിക്കാതിരിക്കാൻ കൃത്യമായ ഇടപെടൽ ആവശ്യമാണ്.

Related posts

നെയ്യമൃത് വ്രതക്കാര്‍ മഠത്തില്‍ പ്രവേശിച്ചു

Aswathi Kottiyoor

കൊട്ടിയൂർ വൈശാഖ മഹോത്സവം: മൂന്നാമത്തെ ആരാധനയായ രേവതി ആരാധന ശനിയാഴ്ച………..

Aswathi Kottiyoor

പ്രശസ്ത ക്രിമിനോളജിസ്റ് ഡോ.ഫെബിൻ ബേബി കൊട്ടിയൂർ ഐ. ജെ.എം എച്ച്എസ്എസിലെ സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor
WordPress Image Lightbox