22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • അ​തി​ര​മ്പു​ഴ കാ​രി​സ് ഭ​വ​നി​ലെ പ്ര​ശ​സ്ത വ​ച​ന​പ്ര​ഘോ​ഷ​ക​നും എം​എ​സ്എ​ഫ്എ​സ് വൈ​ദി​ക​നു​മാ​യ ഫാ. ​അ​നീ​ഷ് മു​ണ്ടി​യാ​നി​ക്ക​ൽ അ​ന്ത​രി​ച്ചു
Kerala

അ​തി​ര​മ്പു​ഴ കാ​രി​സ് ഭ​വ​നി​ലെ പ്ര​ശ​സ്ത വ​ച​ന​പ്ര​ഘോ​ഷ​ക​നും എം​എ​സ്എ​ഫ്എ​സ് വൈ​ദി​ക​നു​മാ​യ ഫാ. ​അ​നീ​ഷ് മു​ണ്ടി​യാ​നി​ക്ക​ൽ അ​ന്ത​രി​ച്ചു

അ​തി​ര​മ്പു​ഴ കാ​രി​സ് ഭ​വ​നി​ലെ പ്ര​ശ​സ്ത വ​ച​ന​പ്ര​ഘോ​ഷ​ക​നും എം​എ​സ്എ​ഫ്എ​സ് വൈ​ദി​ക​നു​മാ​യ ഫാ.​അ​നീ​ഷ് മു​ണ്ടി​യാ​നി​ക്ക​ൽ (40) അ​ന്ത​രി​ച്ചു. കോ​വി​ഡ് ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹം പു​ല​ർ​ച്ചെ 1.30-നാ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് കാ​രി​സ് ഭ​വ​നി​ൽ ആ​രം​ഭി​ച്ച് എ​സ്എ​ഫ്എ​സ് സെ​മി​നാ​രി​യി​ൽ ന​ട​ക്കും.

1980 ന​വം​ബ​ർ എ‌​ട്ടി​ന് ആ​നി​ക്കാ​ട് ജ​നി​ച്ച അ​ദ്ദേ​ഹം പി​ന്നീ​ട് കു​ടും​ബ​ത്തോ​ടൊ​പ്പം ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ലു​ള്ള കാ​ർ​ത്തി​ക​പു​ര​ത്തേ​ക്ക് താ​മ​സം മാ​റ്റി. കോ​ഴി​ക്കോ​ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് ബി​രു​ദം നേ​ടി​യ ശേ​ഷ​മാ​ണ് 2001-ൽ ​ഏ​റ്റു​മാ​നൂ​ർ എ​സ്എ​ഫ്എ​സ് സെ​മി​നാ​രി​യി​ൽ അ​ദ്ദേ​ഹം ചേ​ർ​ന്ന​ത്.

2006-ൽ ​കാ​രി​സ്ഭ​വ​നി​ൽ ഒ​രു​വ​ർ​ഷ​ത്തെ റീ​ജ​ൻ​സി ന​ട​ത്തി​യ​ശേ​ഷം ദൈ​വ​ശാ​സ്ത്ര​പ​ഠ​നം ബം​ഗ​ളൂ​രു തേ​ജ​സ്‌​ വി​ദ്യാ​പീ​ഠ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ച്ച് 2010 ഡി​സം​ബ​ർ 30-ന് ​പ​ട്ടം സ്വീ​ക​രി​ച്ചു. തൃ​ശൂ​ർ ക​ണ്ട​ശ്ശാം​ക​ട​വ് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ​പ​ള്ളി​യു​ടെ അ​സു​ദേ​ന്തി​യാ​യി ഒ​രു വ​ർ​ഷം സേ​വ​നം ചെ​യ്ത​ശേ​ഷം ആ​റ് മാ​സം അ​ണ​ക്ക​ര സെ​ന്‍റ് തോ​മ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ അ​സു​ദേ​ന്തി​യാ​യും മ​രി​യ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ലും സേ​വ​നം ചെ​യ്തു. പി​ന്നീ​ട് 2012 ൽ ​കാ​രി​സ്ഭ​വ​നി​ൽ എ​ത്തി.

കാ​രി​സ്ഭ​വ​നി​ലും വെ​ളി​യി​ലും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലും അ​ച്ച​ൻ ശു​ശ്രൂ​ഷ​ക​ളി​ലൂ​ടെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ജീ​വി​ത​വി​ശു​ദ്ധി​ക്കും പ്രാ​ർ​ഥ​ന​യ്ക്കും ശ്ര​ദ്ധ ന​ൽ​കി​ക്കൊ​ണ്ട് ആ​ത്മാ​വി​ൽ ജ്വ​ലി​ച്ചു ക​ർ​ത്താ​വി​ന് ശു​ശ്രൂ​ഷ​ക​ൾ ചെ​യ്യു​ന്ന​തി​ന് അ​ച്ച​ൻ മാ​തൃ​ക​യാ​യി. വ​ച​ന​പ്ര​ഘോ​ഷ​ണം, കൗ​ണ്‍​സി​ലിം​ഗ് ശു​ശ്രൂ​ഷ, ഫോ​ണി​ലൂ​ടെ പ്രാ​ർ​ത്ഥ​ന, ഉ​പ​ദേ​ശം എ​ന്നി​വ​യി​ലൂ​ടെ അ​നേ​ക​രു​മാ​യി ആ​ത്മീ​യ​ബ​ന്ധം പു​ല​ർ​ത്താ​ൻ അ​ച്ച​നു ക​ഴി​ഞ്ഞു.

എ​സ്എ​ഫ്എ​സ് സ​ഭ​യു​ടെ സൗ​ത്ത്-​വെ​സ്റ്റ് പ്രൊ​വി​ൻ​സി​ൽ മി​ഷ​ൻ ഫോ​റം പ്രോ​ഗ്രാ​മി​ന് ചു​ക്കാ​ൻ പി​ടി​ക്കാ​നും കാ​രി​സ്ഭ​വ​ന്‍റെ മു​ഖ​പ​ത്ര​മാ​യ കാ​രി​സ്ജ്യോ​തി മാ​സി​ക​യു​ടെ ചീ​ഫ് എ​ഡി​റ്റ​റാ​യും പ്ര​വ​ർ​ത്തി​ച്ചു.

Related posts

അരിവില കൂട്ടുന്നു ; കോവിഡ്‌ കാലത്ത്‌ കൃഷി കുറഞ്ഞെന്ന്‌ ഇതരസംസ്ഥാന ലോബി

Aswathi Kottiyoor

ഡിസംബറോടെ പൊതുജനങ്ങൾക്ക് സേവനങ്ങൾ എല്ലാം വിരൽത്തുമ്പിൽ ലഭിക്കും: മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

എക്‌സൈസ് ഉദ്യോഗസ്ഥർക്ക് ഒഴിവുള്ള തസ്തികകളിൽ താത്കാലിക സ്ഥാനക്കയറ്റം: മന്ത്രി

Aswathi Kottiyoor
WordPress Image Lightbox