24.9 C
Iritty, IN
October 5, 2024
  • Home
  • Thiruvanandapuram
  • ആവേശമുള‌ള ടീമായി കേരളത്തിലെ കോൺഗ്രസിനെ കൊണ്ടുപോകും, എല്ലാ നേതാക്കളെയും ഒന്നിച്ച് കൊണ്ടുപോകും’; കേരളത്തിൽ കോൺഗ്രസിനെ തിരികെ കൊണ്ടുവരുമെന്ന് കെ സുധാകരൻ…
Thiruvanandapuram

ആവേശമുള‌ള ടീമായി കേരളത്തിലെ കോൺഗ്രസിനെ കൊണ്ടുപോകും, എല്ലാ നേതാക്കളെയും ഒന്നിച്ച് കൊണ്ടുപോകും’; കേരളത്തിൽ കോൺഗ്രസിനെ തിരികെ കൊണ്ടുവരുമെന്ന് കെ സുധാകരൻ…

ആവേശമുള‌ള ടീമായി കേരളത്തിലെ കോൺഗ്രസിനെ കൊണ്ടുപോകും, എല്ലാ നേതാക്കളെയും ഒന്നിച്ച് കൊണ്ടുപോകും’; കേരളത്തിൽ കോൺഗ്രസിനെ തിരികെ കൊണ്ടുവരുമെന്ന് കെ സുധാകരൻ.

കെ.പി.സി.സി പ്രസിഡന്റായി തന്നെ നിയമിച്ചത് വലിയ ഉത്തരവാദിത്വമാണെന്ന് കെ.സുധാകരൻ എം.പി. വളരെ സന്തോഷത്തോടെയാണ് സ്ഥാനം ഏറ്റെടുക്കുന്നത്. കേരളത്തിൽപാർട്ടിയെ തിരികെ കൊണ്ടുവരാനുള‌ള രാഹുൽഗാന്ധിയുടെയും ഹൈക്കമാന്റിന്റെയും ആവശ്യം ആ ദൗത്യമാണ് താൻ ഏ‌റ്റെടുക്കുന്നതെന്നും സുധാകരൻ അറിയിച്ചു. ആവേശമുള‌ള ടീമായി കേരളത്തിലെ കോൺഗ്രസിനെ താൻ തിരികെ കൊണ്ടുവരും. ഗ്രൂപ്പല്ല പാർട്ടിയാണ് പ്രധാനം, എല്ലാ നേതാക്കളെയും ഒന്നിച്ച് കൊണ്ടുപോകുമെന്നും സുധാകരൻ പറഞ്ഞു. പാർട്ടി സംസ്ഥാന അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം പേട്ടയിലെ വീട്ടിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗ്രൂപ്പിന് മുകളിലാണ് പാർട്ടിയെന്ന് താൻ വിശ്വസിക്കുന്നു. കേരളത്തിൽ പാർട്ടിയെ പുനരുജ്ജീവിപ്പിക്കും. എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ അതെല്ലാം മാ‌റ്റി പഴയ ശക്തമായ കോൺഗ്രസായി മുന്നോട്ട് കൊണ്ടുപോകുമെന്നും കെ.സുധാകരൻ അഭിപ്രായപ്പെട്ടു. അേർഹതപ്പെട്ട, കഴിവുള‌ളവരെ നേതൃനിരയിലേക്ക് കൊണ്ടുവരുമെന്ന് സുധാകരൻ പറഞ്ഞു.ഗ്രൂപ്പ് സംബന്ധമായ ചോദ്യങ്ങൾക്ക് കരുതലോടെയാണ് സുധാകരൻ പ്രതികരിച്ചത്. പാ‌ർട്ടിക്ക് വേണ്ടി അക്ഷീണം പ്രവർത്തിക്കുമെന്നും തീരുമാനം അണികൾ സ്വീകരിക്കുമെന്നും സുധാകരൻ പറഞ്ഞു. പാർട്ടി അർപ്പിച്ച വിശ്വാസം താൻ സംരക്ഷിക്കുമെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

Related posts

മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്പളവർധന: പഠിക്കുന്നതിന് കമ്മീഷനെ നിയോഗിക്കാന്‍ തീരുമാനം…

Aswathi Kottiyoor

മൂന്നുദിവസം മഴയുണ്ടാവും.

Aswathi Kottiyoor

താന്‍ പറയുന്നതാണോ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നതാണോ ശരിയെന്ന് പൊതുജനം അറിയണം;രമേശ് ചെന്നിത്തല…..

Aswathi Kottiyoor
WordPress Image Lightbox