24.5 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • പേരാവൂർ പ്രസ്സ് ക്ലബ്ബ് അംഗങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ നല്കി..
Peravoor

പേരാവൂർ പ്രസ്സ് ക്ലബ്ബ് അംഗങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ നല്കി..

പേരാവൂർ: ലോക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ പേരാവൂർ പ്രസ്സ് ക്ലബ്ബ് അംഗങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. ഹൈവിഷൻ ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഗ്രാമിക ചാനൽ റിപ്പോർട്ടർ ചിസ്‌നീഷ് കാക്കരക്ക് കിറ്റ് നല്കി ഉദ്ഘാടനം ചെയ്തു.

പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് അനൂപ് നാമത്ത് അധ്യക്ഷത വഹിച്ചു.സെക്രട്ടറി നാസർ വലിയേടത്ത്,ട്രഷറർ തോമസ് അലക്‌സ്,അംഗങ്ങളായ ധോനിഷ് ചാക്കോ,ജിഷ്ണു,സജേഷ് നാമത്ത്,ദീപു കക്കാടൻ കണ്ടി തുടങ്ങിയവർ സംസാരിച്ചു.

ചേംബർ ഓഫ് പേരാവൂർ,വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ്,പേരാവൂർ യൂത്ത് ചേംബർ (പി.വൈ.സി),സൈറസ് ഹോസ്പിറ്റൽ പേരാവൂർ,ലയൺസ് ക്ലബ് പേരാവൂർ,കൂർഗ് ഗേറ്റ് പെരുമ്പാടി എന്നിവരാണ് മാധ്യമപ്രവർത്തകർക്കുള്ള ഭക്ഷ്യക്കിറ്റുകൾ നൽകിയത്.

Related posts

പേരാവൂർ നിയോജകമണ്ഡലം സി. യു. സി ക്യാമ്പും സതീശൻ പാച്ചേനി അനുസ്മരണവും സംഘടിപ്പിച്ചു

Aswathi Kottiyoor

ഉദ്യോഗാർഥികൾക്ക് സൗജന്യ യൂണിഫോം വിതരണം ചെയ്ത് മന്ത്രി

Aswathi Kottiyoor

പേരാവൂർ റെസിഡൻസ് അസോസിയേഷൻ വാർഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി.

Aswathi Kottiyoor
WordPress Image Lightbox