24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം ; സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത് ആയിരക്കണക്കിന് പേര്‍; വിശദ വിവരങ്ങള്‍ ഇങ്ങനെ
Kerala

കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം ; സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത് ആയിരക്കണക്കിന് പേര്‍; വിശദ വിവരങ്ങള്‍ ഇങ്ങനെ

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 4580 കേസുകള്‍. നിയന്ത്രണങ്ങള്‍ ലംഘിച്ച 1630 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 3069 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 9769 പേര്‍ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ന്‍ ലംഘിച്ചതിന് 31 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം സിറ്റിയില്‍ 583 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 55 പേരാണ് അറസ്റ്റിലായത്. 264 വാഹനങ്ങള്‍ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലില്‍ 1,019 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 530 പേര്‍ അറസ്റ്റിലാകുകയും 73 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലില്‍ 1,127 കേസുകളും കൊല്ലം സിറ്റിയില്‍ 474 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 583, 55, 264
തിരുവനന്തപുരം റൂറല്‍ – 1019, 530, 937
കൊല്ലം സിറ്റി – 474, 38, 26
കൊല്ലം റൂറല്‍ – 1127, 73, 175
പത്തനംതിട്ട – 78, 79, 5
ആലപ്പുഴ- 28, 16, 162
കോട്ടയം – 214, 188, 173
ഇടുക്കി – 148, 32, 85
എറണാകുളം സിറ്റി – 141, 67, 49
എറണാകുളം റൂറല്‍ – 190, 34, 370

തൃശൂര്‍ സിറ്റി – 152, 159, 142
തൃശൂര്‍ റൂറല്‍ – 29, 41, 202
പാലക്കാട് – 99, 111, 36
മലപ്പുറം – 27, 24, 11
കോഴിക്കോട് സിറ്റി – 47, 0, 42
കോഴിക്കോട് റൂറല്‍ – 56, 72, 15
വയനാട് – 54, 17, 15
കണ്ണൂര്‍ സിറ്റി – 74, 74, 48
കണ്ണൂര്‍ റൂറല്‍ – 21, 0, 66
കാസര്‍കോട് – 19, 20, 246

Related posts

വരുന്നു തളിപ്പറമ്പിൽ ഷീ ലോഡ്ജ്

Aswathi Kottiyoor

ഉത്ര വധക്കേസ്; പ്രതികൾക്കെതിരെ പുതിയ കുറ്റം ചുമത്തും

Aswathi Kottiyoor

ഏജന്റ് മുങ്ങി; യു.എ.ഇ.യിൽ എത്തിച്ച നഴ്സുമാർ ദുരിതത്തിൽ

Aswathi Kottiyoor
WordPress Image Lightbox