ഇരിട്ടി : ശുചിത്വ നഗരം സുന്ദര നഗരം പദ്ധതിയുമായി പോലീസ് . നഗര സൗന്ദര്യ വൽക്കരണം എന്ന ലക്ഷ്യവുമായി നഗരത്തിലെ ഡിവൈഡറുകളിൽ ഇരിട്ടി പോലീസിന്റെ നേതൃത്വത്തിൽ വിവിധ തരത്തിലുള്ള പൂച്ചെടികൾ വെച്ച് പിടിപ്പിച്ചു. ഇരിട്ടി ഡി വൈ എസ് പി പ്രിൻസ് അബ്രഹാമിന്റെ നിർദ്ദേശ പ്രകാരമായിരുന്നു പദ്ധതി ആവിഷ്കരിച്ചത്.
ഇരിട്ടി പാലം മുതൽ പയഞ്ചേരി വരെയുള്ള റോഡിനു നടുവിലുള്ള ഡിവൈഡറിൽ മുഴുവൻ അരളി, ബോഗൺവില്ല തുടങ്ങിയ പൂച്ചെടികളാണ് വെച്ച് പിടിപ്പിച്ചത്. പോലീസിന്റെ കൂടെ വെള്ളവും വളവുമായി നാട്ടുകാർ , സന്നദ്ധ പ്രവർത്തകർ, ചുമട്ടു തൊഴിലാളികൾ, വ്യാപാരികൾ, സ്വാശ്രയ സംഘങ്ങൾ എന്നിവരും സഹായ സഹകരണങ്ങളുമായി ഒപ്പം ചേർന്നു.
ഡിവൈഎസ്പി പ്രിൻസ് അബ്രഹാമിന് പുറമേ ഇരിട്ടി സി ഐ എം. ബി. രാജേഷ്, എസ് ഐ അബ്ബാസലി, എസ് ഐ വി. ജെ. ജോസഫ് ,
ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ് ഐ ജോഷി, സിപിഒ പ്രിയേഷ് തുടങ്ങിയവരും ശുചിത്വ നഗരം സുന്ദര നഗരം പദ്ധതിക്ക് നേതൃത്വം നൽകി.