22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • കോവിഷീല്‍ഡ് വാക്‌സിന്‍ ആസ്ട്ര സെനക്കക്ക് തുല്യം: സൗദി………..
Kerala

കോവിഷീല്‍ഡ് വാക്‌സിന്‍ ആസ്ട്ര സെനക്കക്ക് തുല്യം: സൗദി………..

പനാമ: കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച പ്രവാസി ഇന്ത്യക്കാരുടെ ആശങ്കക്ക് അറുതി. ഇന്ത്യയിലെ കോവിഷീല്‍ഡ് വാക്‌സിന്‍ സൗദി അംഗീകരിച്ച ഒക്‌സ്ഫഡ് ആസ്ട്രസെനക്ക വാക്‌സിനു തുല്യമാണെന്ന് സൗദി അധികൃതര്‍ അറിയിച്ചതായി ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ വ്യക്തമാക്കി.

ഇന്ത്യയില്‍ കോവിഷീല്‍ഡ് എന്ന പ്രാദേശിക നാമത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈറല്‍ വെക്ടര്‍ വാക്‌സിനാണ് ആസ്ട്ര സെനക്ക. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മ്മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് അസ്ട്രസെനെക്ക വാക്‌സിന്‍ ഇന്ത്യയില്‍ പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്നത്.

ഇന്ത്യയില്‍ ആദ്യഘട്ടത്തില്‍ കുത്തിവെപ്പിന് പൂര്‍ണമായും ഉപയോഗിച്ചത് കോവിഷീല്‍ഡ് ആയിരുന്നു. പിന്നീട് കോവാക്‌സിനും എത്തി. നാട്ടിലുള്ള പ്രവാസികള്‍ അധികവും സ്വീകരിച്ചത് കോവിഷീല്‍ഡാണ്. എന്നാല്‍, കോവിഷീല്‍ഡ് സൗദിയില്‍ അംഗീകാരമുള്ള നാലു വാക്‌സിനുകളില്‍ ഉള്‍പ്പെട്ടിരുന്നില്ല. സൗദിയില്‍ ആസ്ട്രസെനക്ക്ക്ക് അംഗീകാരമുമണ്ട്. ഫൈസര്‍, മൊഡേണ, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ എന്നിവയാണ് അംഗീകാരമുള്ള മറ്റ് വാക്‌സിനുകള്‍.

കരമാര്‍ഗം സൗദിയില്‍ പ്രവേശിക്കാന്‍ ഈ വാക്‌സിനുകളില്‍ ഏതെങ്കിലും രണ്ട് ഡോസ് സ്വീകരിച്ചിരിക്കണം. സൗദി കോസ്‌വേയില്‍ അംഗീകൃത വാക്‌സിൻ എടുക്കാത്തവര്‍ക്ക് പ്രവേശനമില്ല.

കേരളത്തില്‍ നിന്ന് വിദേശത്തേക്ക് പോകുന്ന പ്രവാസികള്‍ക്ക് വാക്‌സിന്‍ മുന്‍ഗണനാ അടിസ്ഥാനത്തില്‍ നല്‍കി തുടങ്ങിയിട്ടുണ്ട്. കോവിഷീല്‍ഡാണ് കൂടുതല്‍ പേരും സ്വീകരിച്ചത്. സൗദി തീരുമാനം ഇവര്‍ക്ക് വലിയ ആശ്വാസം നല്‍കിയിരിക്കയാണ്. കോവാക്‌സിന്‍ അംഗീകാരം സംബന്ധിച്ചും സൗദി സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നതായി എംബസി വ്യക്തമാക്കി.

Related posts

വന്ധ്യംകരണം ഊർജിതമാക്കാൻ ജില്ലാ പഞ്ചായത്ത്‌.

Aswathi Kottiyoor

ഇന്ന് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത

Aswathi Kottiyoor

6 വർഷത്തിനിടെ ക്രിമിനൽ കേസിൽ പ്രതികളായത് 828 പൊലീസുകാർ; കൂടുതൽ ആലപ്പുഴയിൽ

Aswathi Kottiyoor
WordPress Image Lightbox