പേരാവൂർ:കോവിഡ്- 19 രണ്ടാംഘട്ട ലോക്ഡൗണിനോടനുബന്ധിച്ചുള്ള സ്പെഷൽ എൻഫോഴ്സ്മെൻറ് ഡ്രൈവിൻ്റെ ഭാഗമായി തിങ്കളാഴ്ച പകൽ പേരാവൂർ എക്സൈസ് നടത്തിയ റെയിഡിൽ നെടുംപൊയിൽ – ഇരിട്ടി റോഡരികിലെ വീട്ടുവളപ്പിൽ ചാരായ നിർമ്മാണം നടത്തിയ തെറ്റുവഴി സ്വദേശിക്കെതിരെ കേസെടുത്തു.
തെറ്റുവഴി പാലയാട്ടുകരി സ്വദേശി ചെറുവത്ത് വീട്ടിൽ കെ ബാബു (വയസ് : 49/2021 ) എന്നയാൾക്കെതിരെയാണ് ജാമ്യമില്ലാവകുപ്പു പ്രകാരം അബ്കാരി കേസ് എടുത്തത്. റെയ്ഡിൽ ഇയാളുടെ വീട്ടുവളപ്പിൽ നിന്ന്, ചാരായം വാറ്റാൻ പാകപ്പെടുത്തി പ്ലാസ്റ്റിക്ക് ബാരലിൽ സൂക്ഷിച്ച 100 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.
രണ്ടാംഘട്ട ലോക്ഡൗണിൻ്റെ ഭാഗമായി മദ്യഷാപ്പുകൾ അടച്ചു പൂട്ടിയതിനെ തുടർന്ന് ഇയാൾ മേഖലയിൽ ചാരായം നിർമ്മിച്ച് വിതരണം നടത്തുന്നതായി ബഹു: എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്ക്വാഡംഗം പ്രിവൻ്റീവ് ഓഫീസർ എം പി സജീവനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു റെയ്ഡ്.
പ്രിവൻ്റീവ് ഓഫീസർ എംപി സജീവൻ്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ സിഎം ജയിംസ്, കെഎ മജീദ്, പിഎസ് ശിവദാസൻ എന്നിവർ പങ്കെടുത്തു.