24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഇരുട്ടടിയായി ഇന്ധന വില; വീണ്ടും വർധിപ്പിച്ചു…………..
Kerala

ഇരുട്ടടിയായി ഇന്ധന വില; വീണ്ടും വർധിപ്പിച്ചു…………..

കൊച്ചി: രാജ്യത്ത് പെട്രോൾ-ഡീസൽ വില വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 27 പൈസയും ഡീസൽ ലിറ്ററിന് 31 പൈസയും കൂടി. ഇതോടെ കൊച്ചിയിൽ പെട്രോൾ വില ലിറ്ററിന് 95.13 ആയി. 91.58 രൂപയാണ് ഡീസൽ വില.

രാജ്യത്തുണ്ടാകുന്ന തുടര്‍ച്ചയായ ഇന്ധനവില വര്‍ധനവില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞദിവസം ആശങ്ക അറിയിച്ചിരുന്നു. കോവിഡ് പശ്‌ചാത്തലത്തില്‍ ജനങ്ങള്‍ അനിശ്‌ചിതത്വത്തില്‍ ആണെന്നും ഇത് നാണയപ്പെരുപ്പത്തിന് കാരണമാകുമെന്നും ആർബിഐ ചൂണ്ടിക്കാട്ടി. കൂടാതെ ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയുടെ വില വര്‍ധിപ്പിക്കുന്നത് നാണയപ്പെരുപ്പവും ചിലവും കൂട്ടുമെന്നാണ് റിസര്‍വ് ബാങ്ക് നിരീക്ഷണം.

ഇന്ധന വില വര്‍ധന പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാറും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിലക്കയറ്റം നിയന്ത്രിക്കാൻ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നാണ് രാജീവ് കുമാർ പ്രതികരിച്ചത്

Related posts

സാമ്പത്തിക പിന്തുണയില്ലാത്തതിന്റെ പേരിൽ ഒരു വിദ്യാർഥിയും കായികരംഗത്തുനിന്നു മാറ്റിനിർത്തപ്പെടരുത്: ഗവർണർ

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 6546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

ബൈക്കിൽ ബസിടിച്ച് തീപടർന്നു; പൊലീസുകാരൻ വെന്തുമരിച്ചു

Aswathi Kottiyoor
WordPress Image Lightbox