25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • വൃക്ഷതൈകൾ വച്ചു പിടിപ്പിച്ചാൽ മാത്രം പോര സംരക്ഷിക്കുകയും വേണം :മന്ത്രി വി ശിവൻകുട്ടി………..
Kerala

വൃക്ഷതൈകൾ വച്ചു പിടിപ്പിച്ചാൽ മാത്രം പോര സംരക്ഷിക്കുകയും വേണം :മന്ത്രി വി ശിവൻകുട്ടി………..

തിരുവനന്തപുരം: വൃക്ഷതൈകൾ വച്ചു പിടിപ്പിച്ചാൽ മാത്രം പോര സംരക്ഷിക്കുകയും വേണമെന്ന് പൊതുവിദ്യാഭ്യാസ – തൊഴിൽ മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പ് വി എച്ച് എസ് ഇ വിഭാഗം നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ‘തണൽവഴി’ എന്ന പരിപാടി മരം നട്ട്‌ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കുട്ടികൾ വച്ചു പിടിപ്പിക്കുന്ന വൃക്ഷതൈകൾക്ക് കുട്ടികളുടെ തന്നെ പേരിടാം. ആ വൃക്ഷതൈകൾ കുട്ടികൾ തന്നെ സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ അധ്യക്ഷൻ ആയിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബു ഐ എ എസ് സന്നിഹിതനായിരുന്നു.

ലോകപരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കരകുളം ഗവൺമെന്റ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂളിലാണ്‌ മന്ത്രിമാർ വൃക്ഷതൈകൾ നട്ടത്‌.

Related posts

സിപ്‌സി അറസ്റ്റില്‍, പിടിയിലായത് തിരുവനന്തപുരത്ത്; പോലീസിന് നേരേ അസഭ്യവര്‍ഷം.*

Aswathi Kottiyoor

തുടര്‍പഠനം ഉറപ്പ്‌, എല്ലാവർക്കും സീറ്റുണ്ട്‌.

Aswathi Kottiyoor

നിക്ഷേപം വർദ്ധിപ്പിച്ച് കേരള ബാങ്ക് 1,06,396 കോടിയുടെ ഇടപാട്, 18200 കോടി വായ്പ

Aswathi Kottiyoor
WordPress Image Lightbox