26.1 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ഇന്ധന വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണം: നിതി ആയോഗ്……………
Kerala

ഇന്ധന വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണം: നിതി ആയോഗ്……………

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് നിതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. വില നിര്‍ണയാധികാരം എണ്ണക്കമ്പനികള്‍ക്കാണെങ്കിലും സന്തുലിതമായ തീരുമാനം സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നാണു പ്രതീക്ഷയെന്നു രാജീവ് കുമാര്‍ പറഞ്ഞു.

പണപ്പെരുപ്പം സര്‍ക്കാരിനു മുന്നിലെ വലിയ വെല്ലുവിളിയാണെങ്കിലും റിസര്‍വ് ബാങ്ക് ഇടപെടല്‍ പരിഹാരമാകും. സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ ഈ മാസം മുതല്‍ കണ്ടു തുടങ്ങും. വാക്സിനേഷന്‍ പൂര്‍ണമായാല്‍ ജനം ഭയമില്ലാതെ പുറത്തിറങ്ങും. ഉത്പാദന, കയറ്റുമതി മേഖലയില്‍ പുരോഗതിയുണ്ടാകുമെന്നും രാജീവ് കുമാര്‍ പറഞ്ഞു.

Related posts

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കെഎസ്ആർടിസിയുടെ സേവനം നൽകാൻ നിർദേശിച്ച് ആന്റണി രാജു

Aswathi Kottiyoor

ഇന്ത്യ കയറ്റുമതി നിര്‍ത്തിയതോടെ ലോകത്ത് ഗോതമ്പ് വില കുതിക്കുന്നു

Aswathi Kottiyoor

ഡ്രഗ്സ് ഇൻസ്പെക്ടർ ഇനി കൺട്രോൾ ഓഫിസർ.

Aswathi Kottiyoor
WordPress Image Lightbox