21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • 100 കോടി കെ.എസ്.ആർ.ടി.സി.യ്ക്ക്; മൂവായിരം ബസുകൾ പ്രകൃതിവാതകത്തിലേയ്ക്ക്
Kerala

100 കോടി കെ.എസ്.ആർ.ടി.സി.യ്ക്ക്; മൂവായിരം ബസുകൾ പ്രകൃതിവാതകത്തിലേയ്ക്ക്

സംസ്ഥാനത്തെ മൂവായിരം കെ.എസ്.ആർ.ടി.സി ഡീസൽ ബസുകൾ പ്രകൃതിവാതക ഇന്ധനത്തിലേയ്ക്ക് മാറ്റുന്നതിനുള്ള പദ്ധതി ഉടൻ തുടങ്ങുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.
ബജറ്റിൽ ഇതിനായി 300 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. ഇതിൽ 100 കോടി രൂപ ഈ വർഷം ചെലവഴിക്കും. കെ.എസ്.ആർ.ടി.സി.യെ ലാഭകരമാക്കുന്നതിനുള്ള നടപടികളുടെ മുന്നോടിയായാണ് ഈ തീരുമാനമെന്ന് മന്ത്രി പറഞ്ഞു.
പദ്ധതികൾ പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ഹൈഡ്രജൻ ഇന്ധനമായുള്ള പത്ത് ബസുകൾ നിരത്തിലിറക്കാനും നിർദ്ദേശം നൽകിയെന്ന് മന്ത്രി അറിയിച്ചു. പത്ത് കോടി രൂപ ഈ ആവശ്യത്തിനായി ആദ്യഘട്ടമെന്നനിലയിൽ മാറ്റി വെച്ചിട്ടുണ്ട്. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെയും, സിയാലിന്റെയും സഹകരണത്തോടെയാണ് ഇത് നടപ്പാക്കുന്നത്.
സാധാരണ തൊഴിലുകൾ ചെയ്യുന്ന പത്ര വിതരണക്കാർ, മത്സ്യക്കച്ചവടക്കാർ, ചെറുകിട കച്ചവടക്കാർ, ഹോംഡെലിവറി ചെയ്യുന്ന യുവാക്കൾ എന്നിവർക്കായി ഗതാഗതവകുപ്പ് വായ്പാ പദ്ധതി ആവിഷ്‌കരിക്കുമെന്ന് മന്ത്രി അറിയിച്ചു. 200 കോടി രൂപയാണ് പലിശയിളവ് നൽകി വായ്പയായി നൽകുന്നത്.

Related posts

ഡിജിറ്റൽ റീസർവേയ്ക്ക് കേരളപ്പിറവി ദിനത്തിൽ തുടക്കം

Aswathi Kottiyoor

ല​ഹ​രി ഉ​പ​യോ​ഗം ചെ​റു​ക്കാ​ൻ ക​ർ​ശ​ന ന​ട​പ​ടി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

അംബേദ്‌കറിൻ്റെ രാഷ്‌ട്രീയ ജീവിതം ജാതി വിവേചനത്തിനെതിരെയുള്ള സമരങ്ങൾക്ക് ഇന്നും ഊർജ്ജം പകരുന്നത്‌: മുഖ്യമന്ത്രി .

Aswathi Kottiyoor
WordPress Image Lightbox