25.1 C
Iritty, IN
July 7, 2024
  • Home
  • Kelakam
  • ആവാസവ്യവസ്ഥയുടെ പുനഃസ്ഥാപനത്തിനായി കൈകോര്‍ത്ത് കേളകം സെന്‍റ് തോമസിലെ കുട്ടികള്‍…………
Kelakam

ആവാസവ്യവസ്ഥയുടെ പുനഃസ്ഥാപനത്തിനായി കൈകോര്‍ത്ത് കേളകം സെന്‍റ് തോമസിലെ കുട്ടികള്‍…………

കേളകം: ആവാസവ്യവസ്ഥയുടെ പുനഃസ്ഥാപന സന്ദേശം വീടുകളിൽ എത്തിച്ച് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം ഓൺലൈനായി നടന്നു. ആറളം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഷജ്ന കരീം വിദ്യാർത്ഥികൾക്ക് പരിസ്ഥിതിദിന സന്ദേശം നൽകി.*
*പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്ന 200 ലധികം പോസ്റ്ററുകൾ തയ്യാറാക്കി കുട്ടികൾ കൂട്ടുകാർക്കും കുടുംബക്കാർക്കും അയച്ചുകൊടുത്തു. സ്വന്തം തൊടിയിൽ ഒരു മരത്തൈ നട്ട് കുട്ടികൾ മുതിർന്നവർക്ക് മാതൃകയായി.* *ഓൺലൈൻ പ്രോഗ്രാമിൽ ഹെഡ്മാസ്റ്റർ എം വി മാത്യു ആമുഖഭാഷണം നടത്തി. പരിസ്ഥിതി കവിതകളുടെ ആലാപനം, ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെ പരിസ്ഥിതിദിനസന്ദേശം, കുട്ടികളുടെ പ്രസംഗം, കുട്ടികൾ തയ്യാറാക്കിയ പോസ്റ്റർ ചേർത്തുവെച്ച ആൽബത്തിന്‍റെ പ്രദർശനം എന്നിവ ഉണ്ടായിരുന്നു. കുമാരി അര്‍പ്പിത രവി സ്വാഗതവും കുമാരി ആഷ്മി മോഹനന്‍ നന്ദിയും പറഞ്ഞു.* *അധ്യാപകരായ സനില എന്‍, എൽദോ ജോൺ, ദീപ മരിയ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.*

Related posts

അടക്കാത്തോട് മൃഗാശുപത്രി റോഡ് ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor

സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പോലീസ് യൂണിറ്റ് ഉദ്ഘാടനം .

Aswathi Kottiyoor

ധീരജ് വധം : എസ് എഫ് ഐ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കി

Aswathi Kottiyoor
WordPress Image Lightbox