26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • വിതരണത്തിന്‌ 1 കോടി ഫലവൃക്ഷത്തൈ ; വിതരണോദ്ഘാടനം ഇന്ന്‌ ഗവർണർ നിർവഹിക്കും…………
Kerala

വിതരണത്തിന്‌ 1 കോടി ഫലവൃക്ഷത്തൈ ; വിതരണോദ്ഘാടനം ഇന്ന്‌ ഗവർണർ നിർവഹിക്കും…………

തിരുവനന്തപുരം: സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തിലുള്ള ഒരു കോടി ഫലവൃക്ഷത്തൈയുടെ വിതരണ പദ്ധതി ഉദ്‌ഘാടനം ശനിയാഴ്‌ച ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ നിർവഹിക്കും. രാജ്ഭവൻ അങ്കണത്തിൽ പകൽ 11ന്‌ വൃക്ഷത്തൈ നട്ടാണ് ഗവർണർ പദ്ധതി ഉദ്ഘാടനം ചെയ്യുക. മന്ത്രിമാരായ എം വി ഗോവിന്ദൻ, പി പ്രസാദ്‌ എന്നിവർ പങ്കെടുക്കും.

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞവർഷമാണ് ഒരു കോടി ഫലവൃക്ഷത്തൈ വിതരണവും പരിപാലനവും എന്ന പദ്ധതി ആരംഭിച്ചത്. തുടർച്ചയായ 10 വർഷങ്ങളിൽ ഒരു കോടി ഫലവൃക്ഷത്തൈവീതം സംസ്ഥാനത്ത് വച്ചുപിടിപ്പിക്കുക എന്നതാണ് പദ്ധതി ലക്ഷ്യം. കഴിഞ്ഞവർഷം കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ 1.36 കോടി ഫലവൃക്ഷത്തൈ ആണ് വിതരണം ചെയ്തത്.

കൃഷിവകുപ്പ് ഫാമുകൾ, കാർഷിക കർമസേനകൾ, വിഎഫ്പിസികെ, കേരള കാർഷിക സർവകലാശാല, അഗ്രോ സർവീസ് സെന്ററുകൾ എന്നിവയുടെ നേതൃത്വത്തിലാണ് ഫലവൃക്ഷത്തൈകൾ തയ്യാറാക്കിയത്. മെച്ചപ്പെട്ട ഇനം ഗ്രാഫ്റ്റുകൾ, ലെയറുകൾ, ബഡ് തൈകൾ, ടിഷ്യൂകൾച്ചർ തൈകൾ എന്നിവയാണ് വിതരണം ചെയ്യുക. തദ്ദേശസ്വയംഭരണവകുപ്പ്, വനംവകുപ്പ് എന്നിവയുമായി സംയോജിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പ്ലാവ്, മാവ്, റംബൂട്ടാൻ, മാങ്കോസ്റ്റിൻ, പപ്പായ, സപ്പോർട്ട, പാഷൻഫ്രൂട്ട്, ടിഷ്യുകൾച്ചർ വാഴത്തൈകൾ, മാതളം, ചാമ്പ, നെല്ലി തുടങ്ങി ഇരുപതിലധികം വർഗത്തിൽപ്പെട്ട ഫലവൃക്ഷങ്ങളാണ് കർഷകർക്ക് വിതരണം ചെയ്യുക.

ഡിവൈഎഫ്‌ഐ രണ്ടരലക്ഷം 
വൃക്ഷത്തൈ നടും
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആഹ്വാനം ചെയ്ത ശുചീകരണ യജ്ഞത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകരും ഭാഗമാകും. ശനി, ഞായർ ദിവസങ്ങളിൽ വീടും ചുറ്റുപാടും തൊഴിലിടങ്ങളും പൊതുസ്ഥലങ്ങളും വൃത്തിയാക്കും. ശനിയാഴ്‌ച ഓരോ യൂണിറ്റ് പ്രദേശത്തും 10 വൃക്ഷത്തൈവീതം നടും. സംസ്ഥാനവ്യാപകമായി രണ്ടര ലക്ഷം വൃക്ഷത്തൈയാണ് നടുക. സംസ്ഥാന സെക്രട്ടറി എ എ റഹിം കുന്നുകുഴിയിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കും. പ്രസിഡന്റ്‌ എസ് സതീഷ് എറണാകുളത്തും പങ്കെടുക്കും.

Related posts

പാ​നൂ​രി​ൽ മി​ന്ന​ൽ റെ​യ്ഡ്; നി​രോ​ധി​ച്ച പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ പി​ടി​ച്ചെ​ടു​ത്തു

Aswathi Kottiyoor

ആക്രമണങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍

Aswathi Kottiyoor

സ്കൂൾ ബസുകളുടെ സുരക്ഷാ പരിശോധന കർശനമാക്കി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം; സ്വകാര്യ ബസുകളിലും സ്കൂൾ ബസുകളിലുമുള്ള പരിശോധന വരും ദിവസങ്ങളിലും തുടരും.

Aswathi Kottiyoor
WordPress Image Lightbox