23.5 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കടുത്ത പ്രതിസന്ധിയിലും പുതിയ നികുതി നിർദേശങ്ങളില്ല; മഹാമാരികാലത്ത്​ സർക്കാറി​െൻറ കരുതൽ
Kerala

കടുത്ത പ്രതിസന്ധിയിലും പുതിയ നികുതി നിർദേശങ്ങളില്ല; മഹാമാരികാലത്ത്​ സർക്കാറി​െൻറ കരുതൽ

കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കു​േമ്പാഴും പുതിയ നികുതി നിർദേശങ്ങളില്ലാതെ രണ്ടാം പിണറായി വിജയൻ സർക്കാറി​െൻറ ആദ്യ ബജറ്റ്​. കോവിഡ്​ പ്രതിസന്ധി രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽ പുതിയ നികുതി നിർദേശങ്ങൾ ഏർപ്പെടുത്തുന്നില്ലെന്നാണ്​ ധനമന്ത്രി കെ.എൻ ബാലഗോപാൽ വ്യക്​തമാക്കിയത്​.

വരുമാനം കുറഞ്ഞതും ചെലവ്​ കൂടിയതും മൂലം കടുത്ത പ്രതിസന്ധിയാണ്​ കേരളം അനുഭവിക്കുന്നത്​. എങ്കിലും നിലവിലെ സാഹചര്യത്തിൽ ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിക്കുന്നില്ല. പ്രതിസന്ധിഘട്ടത്തിൽ കടമെടുത്താലും നാടിനെ രക്ഷിക്കുമെന്ന നയം തുടരും. പ്രതിസന്ധിക്ക്​ ശേഷം ചെലവ്​ ചുരുക്കുന്നതിനും വരുമാനം കൂട്ടുന്നതിനുമുള്ള നടപടികൾ സ്വീകരിക്കും.

കോവിഡ്​കാലത്ത്​ സർക്കാറി​െൻറ പ്രവർത്തനങ്ങൾ ജനങ്ങൾ കണ്ടതാണ്​. നികുതി നൽകി ജനങ്ങൾ സർക്കാറിനെ പിന്തുണക്കുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. നികുതിയുടെ പേരിൽ മഹാമാരികാലത്ത്​ വ്യാപാരികളെ ബുദ്ധിമുട്ടിക്കാനില്ലെന്നും ധനമന്ത്രി പറഞ്ഞു.

Related posts

വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നാളെ വനിതകൾക്ക് പ്രവേശനം സൗജന്യം

Aswathi Kottiyoor

ഇ സഞ്ജീവനിയുണ്ട് 24 മണിക്കൂറും ; ടെലിമെഡിസിൻ സംവിധാനം വിപുലീകരിച്ചു…………

കര്‍ഷകപ്രക്ഷോഭം : 27ന് ഒരു വയസ്സ് ; ഭാരത് ബന്ദിന് വ്യാപക പിന്തുണ.

Aswathi Kottiyoor
WordPress Image Lightbox