24.9 C
Iritty, IN
October 5, 2024
  • Home
  • Thiruvanandapuram
  • ഇരുപതിനായിരം കോടിയുടെ രണ്ടാം കോവിഡ് പാക്കേജ്; സൗജന്യ വാക്‌സിന് ആയിരം കോടി; ബജറ്റവതരണം തുടങ്ങി……….
Thiruvanandapuram

ഇരുപതിനായിരം കോടിയുടെ രണ്ടാം കോവിഡ് പാക്കേജ്; സൗജന്യ വാക്‌സിന് ആയിരം കോടി; ബജറ്റവതരണം തുടങ്ങി……….

തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തിന് മുഖ്യപരിഗണന നല്‍കിക്കൊണ്ട് രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചു തുടങ്ങി. കോവിഡാനനന്തര ലോകത്തിനനുസരിച്ച് കേരളത്തെ മാറ്റിയെടുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ധനമന്ത്രി പറഞ്ഞു. മുന്‍ ധനമന്ത്രി തോമസ് ഐസകിന്റെ സമഗ്ര ബജറ്റിന്റെ തുടര്‍ച്ചയാണിത്. പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ബാലഗോപാല്‍ പറഞ്ഞു.

♦ കോവിഡ് പ്രതിസന്ധി നേരിടാന്‍ 20,000 കോടിയുടെ രണ്ടാം പാക്കേജ് പ്രഖ്യാപിച്ചു.

8000 കോടി നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കും.

♦ ഉപജീവനം പ്രതിസന്ധിയിലായവര്‍ക്ക് നേരിട്ട് പണം എത്തിക്കുന്നത് 8,900 കോടി

♦ ആരോഗ്യ അടിയന്തിരാവസ്ഥ നേരിടാന്‍ 2500 കോടി രൂപ.

♦ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് സൗജന്യ വാക്സിന്‍ ലഭ്യമാക്കാന്‍ 1000 കോടി രൂപ.

♦ സര്‍ക്കാരിന്റെ ചെലവിലാണെങ്കിലും എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ ഉടന്‍ ലഭ്യമാക്കും.

♦ കോവിഡ് സാഹചര്യത്തില്‍ പുതിയ നികുതികളില്ല. നികുതി ഒറ്റത്തവണ തീര്‍പ്പാക്കല്‍ തുടരും.

♦ പകര്‍ച്ച വ്യാധികള്‍ തടയുന്നതിനായി മെഡിക്കല്‍ കോളേജുകളില്‍ പ്രത്യേക ബ്ലോക്കുകള്‍. സിഎച്ച്സി, പിഎച്ച്സികളില്‍ 10 ഐസൊലേഷന്‍ കിടക്കകള്‍.

♦ വാക്സിന്‍ വിതരണ കേന്ദ്രത്തിന് പത്ത്കോടി. ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്സില്‍ ഉല്‍പാദന യൂണിറ്റുകള്‍, വാക്സിന്‍ ഗവേഷണത്തിന് പദ്ധതിയുണ്ടാക്കും.

♦ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് 2000 കോടി രൂപ വായ്പ.

♦ തീരദേശ സംരക്ഷണത്തിന് പരമ്പരാഗത രീതി ഒഴിവാക്കി ആധുനിക മാര്‍ഗങ്ങള്‍ സ്വീകരിക്കും.

♦ തൊഴില്‍ സംരംഭങ്ങള്‍ക്ക് 1600 കോടി രൂപ വായ്പ.

♦ കേരള ബാങ്ക് വഴി കുറഞ്ഞ പലിശക്ക് കാര്‍ഷിക വായ്പ് . കൃഷിക്കാര്‍ക്ക് 4 ശതമാനം പലിശ നിരക്കില്‍ 5 ലക്ഷം വരെ വായ്പ.

♦ തീരദേശത്ത് അടിസ്ഥാന സൗകര്യവികസനത്തിനും തീരസംരക്ഷണത്തിനും 5300 കോടി ചെലവ്. ആദ്യഘട്ടത്തില്‍ കിഫ്ബിയില്‍നിന്ന് 1500 കോടി.

♦ കൃഷിഭവനുകള്‍ സ്‌മാര്‍ട്ട് ആക്കാന്‍ ആദ്യഘട്ടമായി 10 കോടി.

♦ കുടംബശ്രീക്ക് ആയിരം കോടിയുടെ വായ്പാ പദ്ധതി.

Related posts

സംസ്ഥാനത്ത് ഇന്ന് 34,199 പേര്‍ക്ക് കോവിഡ്

Aswathi Kottiyoor

ഭക്ഷ്യക്കിറ്റിലെ സാധനങ്ങളുടെ തൂക്കത്തിൽ കൃത്യത ഉറപ്പാക്കണം -ഭക്ഷ്യമന്ത്രി…

Aswathi Kottiyoor

പ്ലസ് വൺ: ട്രയൽ അലോട്ട്‌മെന്റ് ഫലം നാളെ…

Aswathi Kottiyoor
WordPress Image Lightbox