24.9 C
Iritty, IN
October 5, 2024
  • Home
  • Thiruvanandapuram
  • റോഡുകളുടെ പരാതി ഇനി ആപ്പ് വഴി: ‘പിഡബ്ല്യൂഡി 4 യു’വിന്റെ പ്രാമോ വീഡിയോ മമ്മൂട്ടി പ്രകാശനം ചെയ്തു…………
Thiruvanandapuram

റോഡുകളുടെ പരാതി ഇനി ആപ്പ് വഴി: ‘പിഡബ്ല്യൂഡി 4 യു’വിന്റെ പ്രാമോ വീഡിയോ മമ്മൂട്ടി പ്രകാശനം ചെയ്തു…………

തിരുവനന്തപുരം: പൊതുജനങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളെ പറ്റി പരാതി അറിയിക്കുന്നതിനുള്ള മൊബൈല്‍ ആപ്പായ ‘PWD 4U’ വിന്റെ പ്രമോ വീഡിയോ നടന്‍ മമ്മൂട്ടി പ്രകാശനം ചെയ്തു.പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിലായിരുന്നു പ്രകാശനം. മൊബൈല്‍ ആപ്ലിക്കേഷന്‍ ഏഴാം തീയതി ഔദ്യോഗികമായി
നിലവില്‍ വരും .

റോഡിലെ പ്രശ്‌നങ്ങളും പരാതികളും ഫോട്ടോ എടുത്ത് അപ്ലോഡ് ചെയ്യാനും വിവരങ്ങള്‍ രേഖപ്പെടുത്താനും സാധിക്കും തരത്തിലാണ് പിഡബ്ല്യുഡി ഫോര്‍ യു മൊബൈല്‍ തയ്യാറാക്കിയിരിക്കുന്നത്

ഡിജിറ്റലൈസേഷന്‍ പൂര്‍ത്തീകരിച്ച 4000 കിലോമീറ്റര്‍ റോഡുകളുടെ ഡിജിറ്റലൈസേഷന്‍ ആപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയായ റോഡുകളുടെ വിവരങ്ങള്‍ മൊബൈല്‍ ആപ്പില്‍ വന്നാല്‍ അപ്പോള്‍ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുക്കും.

ബാക്കി റോഡുകളുടെ ഡിജിറ്റൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ഇത് ആറുമാസത്തിനകം പൂര്‍ത്തീകരിക്കാന്‍ കഴിയും. ഈ റോഡുകളെ സംബന്ധിച്ച പരാതികള്‍, പരാതി പരിഹാര സെല്‍ വഴി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുക്കുകയായിരിക്കും ചെയ്യുക.

പരാതികള്‍ സമയബന്ധിതമായി പരിഹരിക്കാനുള്ള നടപടികളും സ്വീകരിക്കും. പ്രമുഖ ആനിമേഷന്‍ കമ്പിനിയായ ബിഎംജി ആനിമേഷന്‍സ് ആണ് പ്രമോ വീഡിയോ തയ്യാറാക്കിയത്.

Related posts

എലിപ്പനി: ലെപ്റ്റോ ആർ.ടി.പി.സി.ആർ. പരിശോധന കൂടുതൽ ലാബുകളിൽ*

Aswathi Kottiyoor

ഓരോ സർവകലാശാലയ്‌ക്കും പ്രത്യേകം ചാൻസലർ, മുഖ്യമന്ത്രി വിസിറ്റർ ; ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമീഷൻ റിപ്പോർട്ട്‌.

Aswathi Kottiyoor

ലോക്‌ഡൗൺ : ഇന്ന്‌ കൂടുതൽ ഇളവുകൾ; ശനിയും ഞായറും കർശന നിയന്ത്രണം….

Aswathi Kottiyoor
WordPress Image Lightbox