• Home
  • Kerala
  • മില്‍മ കാലിത്തീറ്റയ്ക്ക് നല്‍കി വന്നിരുന്ന സബ്‌സിഡി പിന്‍വലിച്ചു
Kerala

മില്‍മ കാലിത്തീറ്റയ്ക്ക് നല്‍കി വന്നിരുന്ന സബ്‌സിഡി പിന്‍വലിച്ചു

മില്‍മ കാലിത്തീറ്റയ്ക്ക് നല്‍കി വന്നിരുന്ന സബ്‌സിഡി പിന്‍വലിച്ചു. കൊവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കൊപ്പം ഒരുമാസം കൊണ്ട് സബ്‌സിഡി കൂടി ഇല്ലാതായതോടെ ക്ഷീരകര്‍ഷകര്‍ ദുരിതത്തിലാകുകയാണ്. ഏഴ്മാസമായി നല്‍കിവന്നിരുന്ന സബ്‌സിഡിയാണ് ഒരുമാസം കൊണ്ട് പിന്‍വലിച്ചത്. മെയ് ഒന്ന് മുതല്‍ 30 രൂപയും ജൂണ്‍ ഒന്ന് മുതല്‍ 70 രൂപയുമാണ് പിന്‍വലിച്ചത്.

ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നതുകൊണ്ടാണ് സബ്‌സിഡി പിന്‍വലിച്ചതെന്നാണ് അധികൃതര്‍ പറയുന്നത്. സബ്‌സിഡിയുണ്ടായിരുന്നപ്പോള്‍ 1140 രൂപയായിരുന്നു മില്‍മ റിച്ച് കാലിത്തീറ്റയുടെ വില. ഇപ്പോള്‍ ഇതേ കാലിത്തീറ്റ ക്ഷീരകര്‍ഷകര്‍ 1240 രൂപ കൊടുത്ത് വാങ്ങണം. മറ്റ് ഇനങ്ങള്‍ക്കും ഇതേ രീതിയില്‍ വില ഉയര്‍ന്നിട്ടുണ്ട്. മില്‍മ ഗോള്‍ഡ് കാലിത്തീറ്റയ്ക്ക് മുന്‍പ് 1270 രൂപയായിരുന്നെങ്കില്‍ ഇപ്പോള്‍ 1370 രൂപ നല്‍കണം. മുന്‍പ് 1315 രൂപയ്ക്ക് ലഭിച്ചിരുന്ന ബൈപ്രോ കാലിത്തീറ്റയ്ക്ക് ഇപ്പോള്‍ 1415 രൂപ നല്‍കണം.

മില്‍മയുടെ പുതിയ ഭരണസമിതിയാണ് സബ്‌സിഡി പിന്‍വലിക്കാന്‍ തീരുമാനമെടുത്തതെന്നാണ് അധികൃതര്‍ പറയുന്നത്. ഇപ്പോള്‍ മാത്രമാണ് തീരുമാനം നടപ്പിലാക്കാന്‍ സാധിച്ചതെന്നും അധികൃതര്‍ പറയുന്നു. സബ്‌സിഡി കൂടി പിന്‍വലിച്ചതോടെ സ്വകാര്യ കമ്പനികളുടെ കാലിത്തീറ്റകള്‍ക് മില്‍മ കാലിത്തീറ്റയേക്കാള്‍ വിലക്കുറവാണെന്നാണ് ക്ഷീര കര്‍ഷകര്‍ പറയുന്നത്.

Related posts

പേവിഷബാധയ്ക്കെതിരെ ആരോഗ്യ വകുപ്പിന്റെ കാമ്പയിൻ

Aswathi Kottiyoor

കാക്കിയിട്ടവരുടെ ക്രൂരത; കിളികൊല്ലൂരിലെ മര്‍ദനത്തില്‍ നാല് പോലീസുകാര്‍ക്കും സസ്‌പെന്‍ഷന്‍.*

Aswathi Kottiyoor

സഹകരണ ബാങ്കുകൾ തണ്ണീർപന്തൽ ഒരുക്കും: മന്ത്രി വി എൻ വാസവൻ

Aswathi Kottiyoor
WordPress Image Lightbox