24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • പ്ര​വാ​സി​ വാ​ക്സി​നേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്; വാ​ക്സി​ന്‍റെ പേ​ര് പൂർണമായി രേ​ഖ​പ്പെ​ടു​ത്തണമെന്നതു പരിഗണിക്കണം: ഹൈ​ക്കോ​ട​തി
Kerala

പ്ര​വാ​സി​ വാ​ക്സി​നേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്; വാ​ക്സി​ന്‍റെ പേ​ര് പൂർണമായി രേ​ഖ​പ്പെ​ടു​ത്തണമെന്നതു പരിഗണിക്കണം: ഹൈ​ക്കോ​ട​തി

പ്ര​​​വാ​​​സി​​​ക​​​ളു​​​ടെ വാ​​​ക്സി​​​നേ​​​ഷ​​​ന്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ല്‍ പാ​​​സ്‌​​​പോ​​​ര്‍​ട്ട് ന​​​മ്പ​​​രും വാ​​​ക്സി​​​ന്‍റെ പൂ​​​ര്‍​ണ പേ​​​രും രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം കേ​​​ന്ദ്രസ​​​ര്‍​ക്കാ​​​ര്‍ പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​ന്നു ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.

സൗ​​​ദി​​​യി​​​ല്‍ ജോ​​​ലി ചെ​​​യ്യു​​​ന്ന മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി റ​​​ഹിം പ​​​ട്ട​​​ര്‍​ക​​​ട​​​വ​​​നും കേ​​​ര​​​ള മു​​​സ്‌​​​ലിം ക​​​ള്‍​ച്ച​​​റ​​​ല്‍ സെ​​​ന്‍റ​​​ര്‍ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് മു​​​സ്ത​​​ഫ വ​​​ട​​​ക്ക​​​ന്‍​പ​​​റ​​​മ്പി​​​ലും ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​ണു ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ നി​​​ര്‍​ദേ​​​ശം.

ഗ​​​ള്‍​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ പ്ര​​​വേ​​​ശി​​​ക്കാ​​​ന്‍ വാ​​​ക്‌​​​സി​​​ന്‍ നി​​​ര്‍​ബ​​​ന്ധ​​​മാ​​​ക്കി​​​യ​​​തി​​​നാ​​​ല്‍ വാ​​​ക്‌​​​സി​​​നേ​​​ഷ​​​ന്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ല്‍ പാ​​​സ്‌​​​പോ​​​ര്‍​ട്ട് ന​​​മ്പ​​​ര്‍ ചേ​​​ര്‍​ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ഹ​​​ര്‍​ജി​​​യി​​​ലെ മു​​​ഖ്യ ആ​​​വ​​​ശ്യം.
വാ​​​ക്സി​​​നേ​​​ഷ​​​ന്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ല്‍ കോ​​​വി​​​ഷീ​​​ല്‍​ഡ് എ​​​ന്നു രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു പ​​​ക​​​രം “ഓ​​​ക്‌​​​സ്ഫഡ്-​​​അ​​​സ്ട്ര​​​സെ​​​ന​​​ക കോ​​​വി​​​ഡ്19 വാ​​​ക്‌​​​സി​​​ന്‍ ‘എ​​​ന്ന പൂ​​​ര്‍​ണ​​​മാ​​​യ പേ​​​രു​​ത​​​ന്നെ രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും ഇ​​​ങ്ങ​​​നെ രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​ത്ത സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ള്‍ സൗ​​​ദി​​​യ​​​ട​​​ക്ക​​​മു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ള്‍ അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും ഹ​​​ര്‍​ജി​​​ക്കാ​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി. തു​​​ട​​​ര്‍​ന്നാ​​​ണ് ഈ ​​​ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ കേ​​​ന്ദ്രസ​​​ര്‍​ക്കാ​​​രി​​​നോ​​ടു ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ച​​​ത്.

കോ​​​വാ​​​ക്സി​​നു ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന​​​യു​​​ടെ അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ച്ചി​​​ല്ലെ​​​ങ്കി​​​ല്‍ ഈ ​​​വാ​​​ക്‌​​​സി​​​നെ​​​ടു​​​ത്ത​​​വ​​​ര്‍​ക്കു വി​​​ദേ​​​ശ​​​ത്തേ​​​ക്കു പോ​​​കാ​​​നാ​​​വി​​​ല്ലെ​​​ന്നും രാ​​​ജ്യാ​​​ന്ത​​​ര അം​​​ഗീ​​​കാ​​​രം നേ​​​ടാ​​​ന്‍ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നും ഹ​​​ര്‍​ജി​​​ക്കാ​​​ര്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ കേ​​​ന്ദ്രസ​​​ര്‍​ക്കാ​​​രി​​​നോ​​​ടു വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി ഹ​​​ര്‍​ജി 14ലേ​​ക്കു മാ​​​റ്റി.

Related posts

പോളിപ്രൊപ്പിലീൻ യൂണിറ്റ്‌ കൊച്ചിയിൽ ; 5200 കോടിയുടെ ബിപിസിഎൽ പദ്ധതി

Aswathi Kottiyoor

കണ്ണൂർ വിമാനത്താവളം : പോയിന്റ്‌ ഓഫ്‌ കോൾ പദവി 
നൽകില്ലെന്ന്‌ ആവർത്തിച്ച്‌ കേന്ദ്രം

Aswathi Kottiyoor

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള റ​ൺ​വേ നീ​ട്ട​ൽ: 162 കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കേ​ണ്ടി​വ​രു​മെ​ന്നു മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox