സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സച്ചെലവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പരാതികള്‍ സര്‍ക്കാര്‍ പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നിയമസഭയില്‍ അറിയിച്ചു.
ഇതിനായി സംസ്ഥാന തലത്തില്‍ അപ്പലേറ്റ് അഥോറിറ്റി രൂപീകരിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം വര്‍ധിച്ചതോടെയാണു കോവിഡ് ചികിത്സയ്ക്കായി 263 സ്വകാര്യ ആശുപത്രികളെ എം പാനല്‍ ചെയ്തത്. ഇതിനു പുറമെ സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവും സര്‍ക്കാര്‍ നിജപ്പെടുത്തി. മുഴുവന്‍ കോവിഡ് രോഗികള്‍ക്കും സൗജന്യ ചികിത്സ ലഭ്യമാക്കണമെന്ന ചിന്തയാണ് സര്‍ക്കാരിനുളളത്. ഇതിനു വേണ്ടിയുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും എന്‍.എ നെല്ലിക്കുന്നിന്റെ സബ്മിഷന് മറുപടിയായി മന്ത്രി അറിയിച്ചു.