• Home
  • Iritty
  • പോലീസ് സ്റ്റേഷൻ ചുവരിൽ കോവിഡ് ബോധവൽക്കരണ ചിത്രങ്ങളെഴുതി ഇരിട്ടിയിലെ കലാകാരൻമാർ ……..
Iritty

പോലീസ് സ്റ്റേഷൻ ചുവരിൽ കോവിഡ് ബോധവൽക്കരണ ചിത്രങ്ങളെഴുതി ഇരിട്ടിയിലെ കലാകാരൻമാർ ……..

ഇരിട്ടി: കോവിഡ് പ്രതിരോധ ചിത്രങ്ങളെഴുതി പോലീസ് സ്റ്റേഷൻ ചുമരിന്റെ മുഖച്ഛായ മാറ്റി ഇരിട്ടിയിലെ ഒരുകൂട്ടം കലാകാരന്മാർ.
കോവിഡ് മഹാമാരിയിൽ പെട്ട് ജീവിത പ്രതിസന്ധിയിലായ ഘട്ടത്തിൽ ഇവർ ഇരിട്ടി സ്റ്റേഷനിലെത്തി തങ്ങളുടെ പ്രയാസങ്ങൾ അറിയിച്ചിരുന്നു. ഇതിനിടയിലാണ് കോവിഡ് ബോധവൽക്കരണമെന്ന ഇത്തരത്തിലുള്ള ഒരു കൃത്യത്തിനു ഇവർ തയ്യാറായത്. തങ്ങളുടെ പ്രയാസങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുക എന്ന ഉദ്ധേശ്യംകൂടി ഇതിന്റെ പിന്നിൽ ഉണ്ടായിരുന്നു. ഇതിനായി ഇരിട്ടി ഡി വൈ എസ് പി പ്രിൻസ് അബ്രഹാമിന്റെ അനുമതിയും വാങ്ങി.
കേരള കൊമേഷ്യൽ ആർട്ടിസ്റ്റ് വെൽഫെയർ അസോസിയേഷൻ അംഗങ്ങളായ പതിനഞ്ചോളം പേർ ഇതിൽ പങ്കെടുത്തു. സ്റ്റേഷൻ്റെ മതിൽ കഴുകി വൃത്തിയാക്കി അൻപത് മീറ്റർ നീളത്തിൽ രണ്ടുദിവസം കൊണ്ട് ബോധവൽക്കരണ ചിത്രങ്ങൾ വരച്ച് മതിൽ മനോഹരമാക്കി. കലാകാരന്മാരുടെ ഈ പ്രവർത്തിയിൽ അഭിനന്ദനവുമായി ഇരിട്ടി സിഐ എം. പി. രാജേഷും സഹപ്രവർത്തകരുമെത്തി കലാകാരൻ മാരെ അഭിനന്ദിച്ചു. ഈ പ്രതിസന്ധികൾക്കിടയിലും പോലീസുകാരുടെ സഹകരണം കൊണ്ടാണ് ഇത്തരത്തിൽ ബോധവൽക്കരണ ചിത്രങ്ങൾ വരയ്ക്കാൻ സാധിച്ചത് എന്ന് കേരള കൊമേഷ്യൽ ആർട്ടിസ്റ്റ് വെൽഫെയർ അസോസിയേഷൻ ജില്ലാ സെക്രട്ടറി എം. അനൂപ് പറഞ്ഞു. താലൂക്ക് പ്രസിഡൻറ് വിനോദ് ഭാസ്കർ, സെക്രട്ടറി കെ. കെ. സുനിൽ,
രതീഷ് ഗായത്രി, പി. ശ്രീകുമാർ , ഷിബു തുടങ്ങിയ പതിനഞ്ചോളം പേരാണ് ചിത്രം വരയിൽ പങ്കെടുത്തത്.

Related posts

മീത്തലെ പുന്നാട് റോഡില്‍ ദുരിതയാത്ര: റോഡ് പ്രവൃത്തി നിര്‍ത്തിവെച്ചു………

Aswathi Kottiyoor

ഇരിട്ടി അമലയിൽ സൗജന്യ ഡയാലിസിസ് പദ്ധതി സാന്ത്വനം ഒക്ടോബർ 1 ന് തുടക്കമാവും

Aswathi Kottiyoor

ശാസ്ത്ര പഠനോപകരണ കിറ്റ് വിതരണം

Aswathi Kottiyoor
WordPress Image Lightbox