24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കോ​വി​ഡ് ; 9,346 കു​ട്ടി​ക​ള്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ക​യോ അ​നാ​ഥ​രാ​ക്ക​പ്പെ​ടു​ക​യോ ഒ​രു ര​ക്ഷി​താ​വി​നെ ന​ഷ്ട​പ്പെ​ടു​ക​യോ ചെ​യ്‌​തെ​ന്ന് ദേ​ശീ​യ ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്‍
Kerala

കോ​വി​ഡ് ; 9,346 കു​ട്ടി​ക​ള്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ക​യോ അ​നാ​ഥ​രാ​ക്ക​പ്പെ​ടു​ക​യോ ഒ​രു ര​ക്ഷി​താ​വി​നെ ന​ഷ്ട​പ്പെ​ടു​ക​യോ ചെ​യ്‌​തെ​ന്ന് ദേ​ശീ​യ ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്‍

രാ​ജ്യ​ത്ത് കോ​വി​ഡി​നെ തു​ട​ർ​ന്ന് 9,346 കു​ട്ടി​ക​ള്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ക​യോ അ​നാ​ഥ​രാ​ക്ക​പ്പെ​ടു​ക​യോ ഒ​രു ര​ക്ഷി​താ​വി​നെ ന​ഷ്ട​പ്പെ​ടു​ക​യോ ചെ​യ്‌​തെ​ന്ന് ദേ​ശീ​യ ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്‍ (എ​ന്‍​സി​പി​സി​ആ​ര്‍). വി​വി​ധ സം​സ്ഥാ​ന​ങ്ങ​ള്‍ ചൊ​വ്വാ​ഴ്ച സു​പ്രീം കോ​ട​തി​യി​ൽ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.

2,110 കു​ട്ടി​ക​ളോ​ടെ ഉ​ത്ത​ര്‍​പ്ര​ദേ​ശാ​ണ് പ​ട്ടി​ക​യി​ല്‍ മു​ന്നി​ൽ. 4,451 കു​ട്ടി​ക​ള്‍​ക്ക് മാ​താ​പി​താ​ക്ക​ളി​ല്‍ ഒ​രാ​ളെ ന​ഷ്ട​പ്പെ​ട്ട​താ​യും 141 കു​ട്ടി​ക​ള്‍​ക്ക് ര​ണ്ട് മാ​താ​പി​താ​ക്ക​ളെ​യും ന​ഷ്ട​പ്പെ​ട്ട​താ​യി മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​രും അ​റി​യി​ച്ചു.

ബീ​ഹാ​ർ 1,327, കേ​ര​ളം 952, മ​ധ്യ​പ്ര​ദേ​ശ് 712 എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ് പ​ട്ടി​ക​യി​ൽ തൊ​ട്ടു​പി​ന്നി​ലു​ള്ള​ത്. ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ വെ​ബ്സൈ​റ്റാ​യ ബാ​ല്‍ സ്വ​രാ​ജില്‍ ജൂ​ണ്‍ 7 വ​രെ വി​വ​ര​ങ്ങ​ള്‍ അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന​ത് തു​ട​ര​ണ​മെ​ന്നും കോ​വി​ഡ് ബാ​ധി​ച്ച കു​ട്ടി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ ന​ല്‍​ക​ണ​മെ​ന്നും സു​പ്രീം കോ​ട​തി സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

ഒരു ഇലക്ട്രിക്കും ഒരു സി.എന്‍.ജിയും ഉള്‍പ്പെടെ 21 പുതിയ വാണിജ്യ വാഹനങ്ങളുമായി ടാറ്റ മോട്ടോഴ്‌സ്.

Aswathi Kottiyoor

ലഹരി ഉപഭോഗവും വിതരണവും തടയാന്‍ കര്‍ശനനടപടി: മുഖ്യമന്ത്രി

Aswathi Kottiyoor

വന്യമൃഗശല്യം:കേരള കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്

Aswathi Kottiyoor
WordPress Image Lightbox