27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ക​ട​ലാ​ക്ര​മ​ണം; പ​രി​ഹാരം 5 വ​ർ​ഷത്തിനകം: മു​ഖ്യ​മ​ന്ത്രി
Kerala

ക​ട​ലാ​ക്ര​മ​ണം; പ​രി​ഹാരം 5 വ​ർ​ഷത്തിനകം: മു​ഖ്യ​മ​ന്ത്രി

ക​​​ട​​​ലാ​​​ക്ര​​​മ​​​ണം മൂ​​​ല​​​മു​​​ള്ള പ്ര​​​ശ്ന​​​ങ്ങ​​​ൾ അ​​​ടു​​​ത്ത അ​​​ഞ്ചു വ​​​ർ​​​ഷം​​കൊ​​ണ്ടു ശാ​​​ശ്വ​​​ത​​​മാ​​​യി പ​​​രി​​​ഹ​​​രി​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കു സ​​​ർ​​​ക്കാ​​​ർ തു​​​ട​​​ക്കം കു​​​റി​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. കേ​​​ര​​​ള​​​ത്തി​​​ന്‍റെ തീ​​​ര​​​മാ​​​കെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ​​​ദ്ധ​​​തി​​​യാ​​​കും ന​​​ട​​​പ്പാ​​​ക്കു​​​ക​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

എ​​​ന്നാ​​​ൽ, ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു വ​​​ർ​​​ഷം തീ​​​ര​​​മേ​​​ഖ​​​ല​​​യെ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ എ​​​ന്തു പ​​​ദ്ധ​​​തി​​​യാ​​​ണു സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ്പാ​​​ക്കി​​​യ​​​തെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ ചോ​​​ദി​​​ച്ചു. കാ​​​ല​​​വ​​​ർ​​​ഷ​​​മെ​​​ത്തും മു​​​ൻ​​​പുത​​​ന്നെ തീ​​​ര​​​മാ​​​കെ ഭീ​​​തി​​​യു​​​ടെ​​​യും ആ​​​ശ​​​ങ്ക​​​യു​​​ടെ​​​യും നി​​​ഴ​​​ലി​​​ൽ നി​​​ൽ​​​ക്കു​​​ന്പോ​​​ൾ ക​​​ഴി​​​ഞ്ഞ അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​ന​​​കം ക​​​ട​​​ലാ​​​ക്ര​​​മ​​​ണം ത​​​ട​​​യാ​​​ൻ ഒ​​​രു വി​​​ശ​​​ദ പ​​​ഠ​​​ന റി​​​പ്പോ​​​ർ​​​ട്ട് പോ​​​ലും സ​​​ർ​​​ക്കാ​​​ർ തയാറാ ക്കിയിട്ടി​​​ല്ലെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ആ​​​രോ​​​പി​​​ച്ചു. തീ​​​ര​​​ദേ​​​ശ മേ​​​ഖ​​​ല​​​യോ​​​ടു സ​​​ർ​​​ക്കാ​​​ർ കാ​​​ട്ടു​​​ന്ന ക​​​ടു​​​ത്ത അ​​​വ​​​ഗ​​​ണ​​​ന​​​യി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു പ്ര​​​തി​​​പ​​​ക്ഷം സ​​​ഭ ബ​​​ഹി​​​ഷ്ക​​​രി​​​ച്ചു. വി.​​​ഡി. സ​​​തീ​​​ശ​​​ൻ പ്ര​​​തി​​​പ​​​ക്ഷ നേ​​​തൃ​​​സ്ഥാ​​​നം ഏ​​​റ്റെ​​​ടു​​​ത്ത ശേ​​​ഷ​​​മു​​​ള്ള ആ​​​ദ്യ ഇ​​​റ​​​ങ്ങി​​​പ്പോ​​​ക്കാ​​യി​​രു​​ന്നു അ​​ത്.

Related posts

സം​സ്ഥാ​ന​ത്തെ സി​നി​മാ തീ​യ​റ്റ​റു​ക​ൾ​ക്ക് ഇ​ള​വി​ല്ല

Aswathi Kottiyoor

സംസ്ഥാനങ്ങളെ ഇരുട്ടിലേക്ക്‌ തള്ളി കേന്ദ്രം ; കേരളത്തിനും ഭീഷണി

Aswathi Kottiyoor

വൈഎംസിഎ സബ് റീജ്യൺ ഉദ്ഘാടനവും ഉരുൾപൊട്ടൽ ദുരിത ബാധിതർക്കുള്ള സഹായ വിതരണവും നടന്നു

Aswathi Kottiyoor
WordPress Image Lightbox