27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഇന്ധനവില കൂട്ടുന്നത്‌ കേന്ദ്രം അവസാനിപ്പിക്കണം: അവശ്യസാധനങ്ങള്‍ക്ക്‌ വിലകൂടുന്നു-മുഖ്യമന്ത്രി
Kerala

ഇന്ധനവില കൂട്ടുന്നത്‌ കേന്ദ്രം അവസാനിപ്പിക്കണം: അവശ്യസാധനങ്ങള്‍ക്ക്‌ വിലകൂടുന്നു-മുഖ്യമന്ത്രി

ഇന്ധനവില വര്‍ദ്ധന കാരണമുണ്ടാകുന്ന അവശ്യസാധാനങ്ങളുടെ വിലക്കയറ്റം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ദോഷകരമായി ബാധിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. അനിയന്ത്രിതമായി ഇന്ധനവില വര്‍ദ്ധിപ്പിക്കുന്ന നിലപാടില്‍നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നും സി എച്ച്‌ കുഞ്ഞമ്ബുവിന്റെ ശ്രദ്ധക്ഷണിക്കലിന്‌ മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

ക്രൂഡോയിലിന്‌ അന്താരാഷ്ട്ര കമ്ബോളത്തില്‍ വില കുറയുമ്ബോള്‍ കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് തീരുവയില്‍ വര്‍ദ്ധന വരുത്തുന്ന രീതി അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.പെട്രോള്‍-ഡീസല്‍ വില നിയന്ത്രണം 2010 ലും 2014 ലും കേന്ദ്ര സര്‍ക്കാര്‍ എടുത്തുമാറ്റിയശേഷം ഇന്ധന വില ക്രമാനുഗതമായി ഉയരുകയാണ്‌.

അന്താരാഷ്ട്ര കമ്ബോളത്തില്‍ ക്രൂഡോയില്‍ വില താഴുമ്ബോള്‍ അതിന്‍റെ നേട്ടം രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് കിട്ടുമെന്ന് ഉയര്‍ത്തിയ അവകാശവാദം വെറുതെയായി. വില താഴുമ്ബോള്‍ എക്സൈസ് തീരുവ വര്‍ദ്ധിപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ വില താഴാതെ പിടിച്ചുനിര്‍ത്തുകയാണ്‌ ചെയ്യുകയാണ്‌.

കേന്ദ്ര സര്‍ക്കാരിന്‍റെ കഴിഞ്ഞ ആറു വര്‍ഷക്കാലത്തിനുള്ളില്‍ പെട്രോളിന്മേലും ഡീസലിന്മേലുമുള്ള കേന്ദ്ര നികുതി 307 ശതമാനം വര്‍ദ്ധിപ്പിച്ചു. 2021 ല്‍ ഇതിനകം പെട്രോള്‍-ഡീസല്‍ വില 19 തവണ വര്‍ദ്ധിച്ചു.

കേന്ദ്ര സര്‍ക്കാര്‍ ചുമത്തുന്ന എക്സൈസ് തീരുവയില്‍ നാലിനങ്ങളുണ്ട്. അവ ബേസിക് എക്സൈസ് തീരുവ, സ്പെഷ്യല്‍ അഡീഷണല്‍ എക്സൈസ് ഡ്യൂട്ടി, കൃഷി പശ്ചാത്തലസൗകര്യ വികസന സെസ്, അഡീഷണല്‍ എക്സൈസ് ഡ്യൂട്ടി & റോഡ് പശ്ചാത്തല സൗകര്യ വികസന സെസ് എന്നിവയാണ്. ഇതില്‍ ബേസിക് എക്സൈസ് തീരുവ ഒഴികെയുള്ളവ ഒന്നുംതന്നെ സംസ്ഥാനങ്ങളുമായി പങ്കിടേണ്ടവയല്ല.

എല്ലാ വിലവര്‍ദ്ധനയും പങ്കിടേണ്ടാത്ത തീരുവകളിലാണ് കേന്ദ്ര സര്‍ക്കാര്‍ വരുത്തിക്കൊണ്ടിരിക്കുന്നത്.2021 ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം പെട്രോളിന്‍മേല്‍ ചുമത്തിയിരുന്ന 67 രൂപ എക്സൈസ് തീരുവയില്‍ വെറും 4 രൂപ മാത്രമാണ് സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കേണ്ട ബേസിക് എക്സൈസ് തീരുവ.ഈ അവസ്ഥ നിലനില്‍ക്കവെയാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാര്‍ നികുതി കുറയ്ക്കണമെന്ന വിചിത്രവാദമുയര്‍ത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Related posts

നികുതി വെട്ടിച്ച് കേരളത്തിലേക്ക് ഡീസൽ കടത്ത്; ക്വാറികൾ കേന്ദ്രീകരിച്ച് ഉൾപ്പെടെ വിൽപന

Aswathi Kottiyoor

കോവിഡ്‌ കാലത്തും കേരളം ഒന്നാമത് ; നിതി ആയോ​ഗ് ആരോ​ഗ്യസൂചിക ; ഏറ്റവും പിന്നിൽ യുപിയും ബിഹാറും

Aswathi Kottiyoor

അഞ്ചങ്കം: 5 നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

Aswathi Kottiyoor
WordPress Image Lightbox