26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • മഴക്കാലം, കരുതലോടെ വരവേല്‍ക്കാം…; മഴക്കാലത്ത് കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക; ഡോ: എം.വി. മുഹമ്മദ്
Kerala

മഴക്കാലം, കരുതലോടെ വരവേല്‍ക്കാം…; മഴക്കാലത്ത് കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക; ഡോ: എം.വി. മുഹമ്മദ്

വെയിലും മഴയും മഞ്ഞും എപ്പോള്‍ മാറിവരുമെന്ന് പറയാന്‍ കഴിയാത്ത വിധം കാലാവസ്ഥാ വ്യതിയാനം സംഭവിച്ചിരിക്കുകയാണല്ലോ…. കോവിഡിന്റെ രണ്ടാം തരംഗവും രൂക്ഷമായിരിക്കുന്ന അവസരത്തിലാണ് നമ്മള്‍ ചൂട് കാലം വിട്ട് മഴക്കാലത്തേക്ക് കടക്കുന്നത്. കര്‍ക്കിടകത്തില്‍ മഴ തിമിര്‍ത്തു പെയ്യുമെന്നാണല്ലോ പ്രമാണം.

മഴക്കാലത്താണ് മനുഷ്യ ശരീരത്തിന്റെ പ്രതിരോധ ശേഷി ഏറ്റവും കുറയുന്നത്. രോഗാണുക്കള്‍ പെറ്റുപെരുകുന്നതും ഈ കാലത്താണ് .മഴക്കാലം ആഗതമാകുന്നതോടെ പല അസുഖങ്ങളും കൂടുതലായി കാണാറുണ്ട്. ജലദോഷം മുതല്‍ ഡെങ്കിപ്പനി, എലിപ്പനി മുതലായ ഗുരുതരമായ രോഗങ്ങള്‍ കൂടുതലായി കാണപ്പെടുന്ന ഒരു സമയം കൂടിയാണിത്. അതിനാല്‍ ആരോഗ്യ സംരക്ഷണത്തിന് വളരെയധികo പ്രാധാന്യം നല്‍കേണ്ടതുണ്ട്.

സാധാരണ മഴക്കാലം എന്നതിലുപരി കോവിഡിനെ കൂടി കണക്കിലെടുത്ത് വളരെയധികം ജാഗ്രത പാലിക്കേണ്ട ഒരുത്തരവാദിത്തം കൂടി നാം ഓരോരുത്തര്‍ക്കുമുണ്ട്. ചെറിയ അശ്രദ്ധകള്‍ കാരണം വലിയ അസുഖങ്ങളെ വരുത്താതിരിക്കാനും എന്നാല്‍ കൃത്യമായ ഇടപെടലുകളിലൂടെ സമൂഹത്തെ രോഗങ്ങളില്‍ നിന്ന് രക്ഷിക്കാനും കഴിയണം.

കൂടുതലായും ജലത്തിലൂടെയും കൊതുകു വഴിയും പകരുന്ന രോഗങ്ങളാണ് മഴക്കാലത്ത് കണ്ടു വരുന്നത്. ജലദോഷം,വിവിധ തരംപനികള്‍ (എലിപ്പനി, ഡെങ്കിപ്പനി, ടൈഫോയ്‌ഡ് , ചിക്കുന്‍ ഗുനിയ ),വളംകടി, മലേറിയ, ചര്‍ദ്ദി, വയറിളക്കം, കോളറ, മഞ്ഞപ്പിത്തം തുടങ്ങിയവയൊ ക്കെയാണ് സാധാരണ കണ്ടുവരുന്ന രോഗങ്ങള്‍ …

മഴക്കാലവും ആയുര്‍വേദവും:

മഴക്കാലത്ത് വാത സംബന്ധമായ രോഗങ്ങളും ദഹനേന്ദ്രിയ ദുര്‍ബലതയാല്‍ ഉണ്ടാകുന്ന രോഗങ്ങളുമാണ് പരക്കെ കാണുന്നത്.

പ്രതിരോധിക്കാം ആയുര്‍വേദത്തിലൂടെ:

ശീലിക്കേണ്ടവ :

കുടിക്കുന്നതിനുള്ള വെള്ളം –

· കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.

· ചുക്കുo മല്ലിയും ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാന്‍ ഉപയോഗിക്കാം.

ആഹാരം

· ലഘുവായ ആഹാരങ്ങള്‍ കഴിക്കുക.

· അരി, ഗോതമ്ബ് , ബാര്‍ളി,മുതിര, ചെറുപയര്‍, വഴുതന, വെള്ളരി, കാബേജ്, വാഴപ്പഴം എന്നിവ ആഹാരത്തില്‍ ഉള്‍പെടുത്തുക.

· ആഹാരം ചൂടോടെ കഴിക്കുക.

· ചെറുപയര്‍ സൂപ്പ് ശീലിക്കുക.

· ആഹാരത്തില്‍ ചുക്ക്, കുരുമുളക് ചേര്‍ത്ത് പാകം ചെയ്യുന്നതും നല്ലതാണ്.

എണ്ണ തേപ്പ്, വ്യായാമം –

· എള്ളെണ്ണയോ വെളിചെണ്ണയോ ദേഹത്ത് പുരട്ടി ലഘുവായി വ്യായാമം ചെയ്യുക.

· കുളിക്കുന്നതിന് ചെറു ചൂടുവെള്ളം ഉപയോഗിക്കുക.

· കുളി കഴിഞ്ഞ് രാസ്നാദി ചൂര്‍ണ്ണം നെറുകയില്‍ തിരുമ്മുക.

വസ്ത്രങ്ങള്‍ –

· നന്നായി ഉണങ്ങിയ കട്ടി കുറഞ്ഞ വസ്ത്രം ഉപയോഗിക്കുക.

കൈകാല്‍ കഴുകുന്നതിന് –

· വേപ്പിലയും മഞ്ഞളും ഇട്ട് തിളപ്പിച്ച വെള്ളം കൈകാലുകള്‍ കഴുകാന്‍ ഉപയോഗിക്കുക.

രോഗാണു നാശനത്തിനും രോഗവാഹകരെ അകറ്റുന്നതിനും –

· വീട്ടിലും പരിസര പ്രദേശത്തിലൂടെയും കുറച്ച്‌ നേരം കണ്ണോടിച്ചാല്‍ മാത്രം മതിയാവു o ഇത്തരം കൊതുകു പരത്തുന്ന രോഗങ്ങളെ ഇല്ലാതാക്കാന്‍.

· വെള്ളം കെട്ടിക്കിടക്കാനുളള എല്ലാ സാഹചര്യങ്ങളെയും നശിപ്പിക്കുക. (പൊട്ടിയ ചിരട്ട, പ്ലാസ്റ്റിക് കുപ്പികള്‍ മുതലായവ)

· വീട് ഇഴ ജന്തുക്കളും , കൊതുക്, ഈച്ച, എലി ഇത്യാദികളും കയറാത്തവിധം സൂക്ഷിക്കുക.

വീടും പരിസരവും പുകക്കാന്‍ –

· അപരാജിത ധൂമ ചൂര്‍ണ്ണം അല്ലെങ്കില്‍

· തുമ്ബ, ഉണങ്ങിയ വേപ്പില , കടുക് ഇവ ഉപയോഗിച്ച്‌ വീടും പരിസരവും രാവിലെയും വൈകുനേരവുo പുകക്കുക.

· കൊതുകു നിവാരണത്തിന് പുകയില കഷായം, വേപ്പെണ്ണ, സോപ്പ് ലായനി എന്നിവ ഉപയോഗിക്കാം.

· വെളുത്തുള്ളി ചതച്ചത്, പുല്‍ തൈലം, ശീമക്കൊന്ന ഇലയുടെ കഷായം എന്നിവ വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളില്‍ തളിക്കുക.

· പാദരക്ഷകള്‍ ധരിക്കുക.

വര്‍ജിക്കേണ്ടവ :

ആഹാരം –

· എരിവ്, കയ്പ്, ചവര്‍പ്പ് രസമുള്ള വ അമിതമായി ഉപയോഗിക്കരുത്.

· ആട്ടിന്‍ മാംസം

· തൈര്

· കടുക്

· വെള്ളുള്ളി

· അമരക്ക

· പടവലങ്ങ

വിഹാരം –

· നനഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുത്.

· നനഞ്ഞ മാസ്ക് ഉപയോഗിക്കരുത്.

· കഠിനാധ്വാനം ചെയ്യരുത്.

· പുഴ വെള്ളത്തില്‍ കുളിക്കരുത്.

കോവിഡിനോടൊപ്പം ഈ മഴക്കാലവും നമുക്ക് ആരോഗ്യത്തോടെ മറികടക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ചെറിയ അസുഖമാണെങ്കില്‍ പോലും സ്വയം ചികിത്സിക്കാതെ അടുത്തുള്ള ഡോക്ടറെ കണ്ട് കൃത്യമായ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.

ഒപ്പം മാസ്ക് ധരിക്കുക , സാമൂഹ്യ അകലം പാലിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, വാക്സിന്‍ എടുക്കാത്തവരാണെങ്കില്‍ എത്രയും പെട്ടെന്ന് തന്നെ വാക്സിന്‍ സ്വീകരിക്കുക.

Related posts

ചെ​റു​മീ​നുകളെ പിടിച്ചാൽ ക​ർ​ശ​ന ന​ട​പ​ടി

Aswathi Kottiyoor

സിൽവർലൈൻ പദ്ധതിയുമായി മുന്നോട്ട് പോകും: കെ റെയിൽ എംഡി

Aswathi Kottiyoor

ഫെബ്രുവരിയിൽ തദ്ദേശ ദിനാഘോഷം സംഘടിപ്പിക്കും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
WordPress Image Lightbox