24.9 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • കേളകം ഹൈസ്കൂളില്‍ നാനൂറോളം പേർ ഓൺലൈനായി വീടുകളിൽ ഇരുന്ന് പങ്കെടുത്ത പ്രവേശനോത്സവം എംഎല്‍എ അഡ്വ.സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു……….
Kelakam

കേളകം ഹൈസ്കൂളില്‍ നാനൂറോളം പേർ ഓൺലൈനായി വീടുകളിൽ ഇരുന്ന് പങ്കെടുത്ത പ്രവേശനോത്സവം എംഎല്‍എ അഡ്വ.സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു……….

കേളകം: കേരളത്തിലെ ഓൺലൈൻ പ്രവേശനോത്സവം ചരിത്രമാകുമ്പോൾ വെർച്ചൽ പ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ച കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവവും ചരിത്രമാകുകയാണ്.* *വീടുകളിലിരുന്ന് പ്രവേശനോത്സവ പരിപാടികളില്‍ പങ്കാളികളായത് നാനൂറിലധികം കുട്ടികളും അവരുടെ രക്ഷിതാക്കളും. പേരാവൂർ നിയോജക മണ്ഡലം എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ് 2021 22 വർഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പൗരസ്ത്യ സുവിശേഷ സമാജം പ്രസിഡണ്ട് അഭിവന്ദ്യ മർക്കോസ് മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ടി അനീഷ് ഉദ്ഘാടന സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. ഇഎഇ സ്കൂൾസ് കോര്‍പ്പറേറ്റ് മാനേജർ ഫാ. തോമസ് മാളിയേക്കൽ, വാർഡ് മെമ്പർ സുനിത വാത്യാട്ട്, സ്കൂൾ മാനേജർ ഫാ. വർഗീസ് പടിഞ്ഞാറേക്കര, പ്രിൻസിപ്പാൾ എൻ ഐ ഗീവർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റർ എം വി മാത്യു ആമുഖഭാഷണം നടത്തി.* *പിടിഎ പ്രസിഡണ്ട് എസ് ടി രാജേന്ദ്രൻമാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സോണി ഫ്രാൻസിസ് നന്ദിയും പറഞ്ഞു.* *പ്രവേശനോത്സവഗാനം മ്യൂസിക് ടീച്ചർ അനൂപ്കുമാർ ആലപിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോമിൽ ലൈവ് ആയും അല്ലാതെയും കുട്ടികളുടെ നിരവധി പരിപാടികൾ അരങ്ങേറി. വിദ്യാര്‍ത്ഥികളായ ആന്‍ മരിയ വര്‍ഗീസ്, സാന്ദ്ര സണ്ണി, ആത്മജ, സാദില്‍ കൃഷ്ണ, അക്ഷയ ഇ എസ്, അര്‍പ്പിത രവി അധ്യാപകരായ എൽദോ ജോൺ, ഷൈന എംജി, ദീപ മരിയ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും മധുരം ഉണ്ടാക്കി നൽകാനും അവയുടെ ഫോട്ടോ സ്കൂൾ ഗ്രൂപ്പിൽ ഷെയർ ചെയ്യാനും രക്ഷിതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്.*

Related posts

ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടനം നടന്നു……..

Aswathi Kottiyoor

സി പി ഐ എം കേളകം ലോക്കല്‍ സമ്മേളനം; സംഘാടക സമിതി രൂപീകരണ യോഗം

Aswathi Kottiyoor

ഓണം സ്പെഷ്യൽഡ്രൈവ് : അഞ്ച് ലിറ്റർ വിദേശ മദ്യവുമായി മടപ്പുരച്ചാൽ സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിൽ*

Aswathi Kottiyoor
WordPress Image Lightbox