24.4 C
Iritty, IN
October 6, 2024
  • Home
  • Iritty
  • കുട വിപണിയിലിറക്കി ആറളം ഫാം കുടുംബശ്രീ………
Iritty

കുട വിപണിയിലിറക്കി ആറളം ഫാം കുടുംബശ്രീ………

ഇരിട്ടി: ആദി എന്ന പേരിൽ കുടകൾ വിപണിയിലിറക്കി ആറളം ഫാം ആദിവാസി മേഖലയിലെ കുടുംബശ്രീ യൂണിറ്റ് . കുട നിർമ്മാണത്തിനായി വനികൾക്ക് സ്വയം തൊഴിൽ സംരംഭം എന്ന നിലയിൽ കുടുംബശ്രീ ജില്ലാ മിഷൻ പരിശീലനം നൽകിയിരുന്നു. പരിശീലനം പൂർത്തി യാക്കിയവർക്ക് നിർമ്മാണ സാമഗ്രികളുടെ കിറ്റ് നൽകുകയും ചെയ്തു . വീടുകളിൽ വെച്ചും മറ്റും നിർമ്മിച്ച കുടകളാണ് ആദി എന്ന പൊതു നാമത്തിൽ വിപണിയിൽ ഇറക്കിയത്. കുടയുടെ വിപണനോദ്‌ഘാടനം രാജ്യസഭാ എം പി ഡോ: വി ശിവദാസൻ നിർവ്വഹിച്ചു. കുടയുടെ വിപണനോദ്ഘാടനം രാജ്യസഭാ എം പി ഡോ. വി. ശിവദാസൻ നിർവ്വഹിച്ചു. ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് അധ്യക്ഷത വഹിച്ചു. ആദ്യവിൽപ്പന ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ നിർവ്വഹിച്ചു. കുടുംബശ്രി ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ: എം .സുർജിത്ത് പദ്ധതി വിശദീകരണം നടത്തി. വാർഡ് അംഗങ്ങളായ വത്സാ ജോസ് , മിനി ദിനേശൻ , കുടുംബശ്രീ പ്രവർത്തകരായ കെ.എം. നൈൽ, പി .അഷറഫ്, സിൽവി ജോർജ് . ശ്രീജാ രവി , കെ. അശ്വനി, ജിൻസ് ബാബു എന്നിവർ സംസാരിച്ചു.

Related posts

ഇരിട്ടിയിലെ ബാബൂസ് ഹോട്ടൽ ഉടമ ടി.പ്രകാശ് ബാബു നിര്യാതനായി

Aswathi Kottiyoor

കണ്ടെയ്നർ കെട്ടിടം ഒരുങ്ങുന്നു കിളിയന്തറ എക്സൈസ് ചെക്ക് പോസ്റ്റ് പ്രവർത്തനം കൂട്ടുപുഴയിലേക്ക് മാറ്റും.

ബി ജെ പി ത്രിദിന പദയാത്രക്ക് തുടക്കമായി

Aswathi Kottiyoor
WordPress Image Lightbox