27.5 C
Iritty, IN
October 6, 2024
  • Home
  • kannur
  • ഫസ്റ്റ്ബെല്‍ 2.0: ട്രയല്‍ ക്ലാസുകളുടെ ടൈംടേബിളായി…………
kannur

ഫസ്റ്റ്ബെല്‍ 2.0: ട്രയല്‍ ക്ലാസുകളുടെ ടൈംടേബിളായി…………

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സിലൂടെ ജൂൺ ഒന്നുമുതൽ ട്രയൽ അടിസ്ഥാനത്തിൽ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെൽ ഡിജിറ്റൽ ക്ലാസുകളുടെ ടൈംടേബിൾ തയ്യാറായി. അങ്കണവാടിക്കുട്ടികൾക്കുള്ള ‘കിളിക്കൊഞ്ചൽ’ ജൂൺ ഒന്നുമുതൽ നാലുവരെ രാവിലെ 10.30-നായിരിക്കും. ഇതിന്റെ പുനഃസംപ്രേഷണം ജൂൺ ഏഴുമുതൽ 10 വരെ നടത്തും.

പ്ലസ്ടു ക്ലാസുകൾക്ക് ജൂൺ ഏഴുമുതൽ 11 വരെയാണ് ആദ്യ ട്രയൽ. രാവിലെ എട്ടരമുതൽ 10 മണി വരെയും വൈകുന്നേരം അഞ്ചുമുതൽ ആറുമണി വരെയുമായി ദിവസവും അഞ്ചുക്ലാസുകളാണ് പ്ലസ്ടുവിനുണ്ടാകുക. ജൂൺ 14 മുതൽ 18 വരെ ഇതേ ക്രമത്തിൽ ക്ലാസുകൾ പുനഃസംപ്രേഷണം ചെയ്യും.

ഒന്നുമുതൽ പത്തുവരെ ക്ലാസുകളുടെ ആദ്യ ട്രയൽ ജൂൺ രണ്ടുമുതൽ നാലുവരെയായിരിക്കും. ഇതേ ക്ലാസുകൾ ഇതേ ക്രമത്തിൽ ജൂൺ ഏഴുമുതൽ ഒന്പതുവരെയും ജൂൺ 10മുതൽ 12വരെയും പുനഃസംപ്രേഷണം ചെയ്യും. പത്താംക്ലാസിനുള്ള മൂന്നുക്ലാസുകൾ ഉച്ചയ്ക്ക് 12 മുതൽ ഒന്നരവരെയാണ്.

ഒന്നാംക്ലാസുകാർക്ക് രാവിലെ 10-നും രണ്ടാം ക്ലാസുകാർക്ക് 11-നും മൂന്നാം ക്ലാസുകാർക്ക് 11.30-നുമാണ് ക്ലാസുകൾ. നാല് (ഉച്ചയ്ക്ക് 1.30), അഞ്ച് (ഉച്ചയ്ക്ക് രണ്ട്), ആറ് (ഉച്ചയ്ക്ക് രണ്ടര), ഏഴ് (ഉച്ചയ്ക്ക് മൂന്ന്), എട്ട് (ഉച്ചയ്ക്ക് മൂന്നര) എന്ന ക്രമത്തിൽ ട്രയൽ ക്ലാസുകൾ ഓരോ പീരിയഡ് വീതമായിരിക്കും. ഒമ്പതാം ക്ലാസിന് വൈകുന്നേരം നാലുമുതൽ അഞ്ചുവരെ രണ്ടു ക്ലാസുണ്ടായിരിക്കും.

ട്രയൽ ക്ലാസിന്റെ അനുഭവംകൂടി കണക്കിലെടുത്തായിരിക്കും തുടർക്ലാസുകളും അന്തിമ ടൈംടേബിളും നിശ്ചയിക്കുക. ഫസ്റ്റ്ബെൽ ക്ലാസുകൾ കുട്ടികളുടെ സൗകര്യത്തിന് പിന്നീട് കാണാനുള്ള സൗകര്യം firstbell.kite.kerala.gov.in

ഇന്നത്തെ ടൈംടേബിൾ

* രാവിലെ എട്ട് -വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ സന്ദേശം
* 8.10- പുതിയ സ്കൂൾ വർഷം -ഗോപിനാഥ് മുതുകാട്
* 8.30- സ്കൂൾ പ്രവേശനോത്സവം- ലൈവ്
* 9.30- കുട്ടികളുടെ സ്കൂൾ അനുഭവങ്ങൾ
* 10.30- (പ്രീ പ്രൈമറി)- കിളിക്കൊഞ്ചൽ
* 11.00- ഉള്ളറിയാൻ ഉള്ളം നിറയാൻ- ഡോ. മുരളി തുമ്മാരുകുടി, ഡോ. പീയുഷ് ആന്റണി
* 11.30- പ്രമുഖ വ്യക്തികളുടെ ആശംസകൾ
* 12.00- ഗോത്ര സംസ്കൃതി
* 12.30- കേരളീയ താളമേളങ്ങൾ
* 01.00- മഹാകവി മോയിൻകുട്ടി വൈദ്യർ
* 01.30-മുഖത്തെഴുത്ത്
* 02.00- ലൈവ് ഫോൺ ഇൻ- ഡോ. ജയപ്രകാശ് (മാനസികാരോഗ്യ വിദഗ്ധൻ).
* വൈകുന്നേരം മൂന്നുമുതൽ പരിപാടികളുടെ പുനഃസംപ്രേഷണം ഉണ്ടായിരിക്കും.

Related posts

വൈ​ദ്യു​തി കു​ടി​ശി​ക അ​ട​യ്ക്ക​ണം

Aswathi Kottiyoor

സ​ഞ്ച​രി​ക്കാ​തെ ക​ണ്ണൂ​രി​ലെ ടെ​ലി വെ​റ്റ​റി​ന​റി യൂ​ണി​റ്റ്

Aswathi Kottiyoor

*മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന*

Aswathi Kottiyoor
WordPress Image Lightbox