25.7 C
Iritty, IN
October 18, 2024
  • Home
  • Kelakam
  • കേളകം സെന്‍റ് തോമസ് ഹൈസ്കൂള്‍ കുട്ടികൾക്ക് മാനസികാരോഗ്യം പകർന്ന ‘ഉണർവ് 2021 …………
Kelakam

കേളകം സെന്‍റ് തോമസ് ഹൈസ്കൂള്‍ കുട്ടികൾക്ക് മാനസികാരോഗ്യം പകർന്ന ‘ഉണർവ് 2021 …………

പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ്സ് ‘ഉണർവ് 2021’ സംഘടിപ്പിച്ചു. ഒരു വർഷമായി വീടുകളിലിരുന്ന് ഓണ്‍ലൈനായി മാത്രം വിദ്യാഭ്യാസം നേടുന്ന കുട്ടികൾ പരീക്ഷ പോലുമില്ലാതെ പ്രമോഷൻ ലഭിച്ച് പുതിയ ക്ലാസുകളിലേക്ക് പ്രവേശിച്ചപ്പോൾ ഉണ്ടായ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിന് വേണ്ടിയാണ് ‘ഉണർവ് 2021’ എന്നപേരിൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചത്. ടി ക്യൂബ് ട്രെയിനറും കൗൺസിലറുമായ മോഹൻ ജോർജ്ജ് ജെസിെഐ ആണ് ക്ലാസുകൾ നയിച്ചത്. വേദിക് ഐഎഎസ് അക്കാദമി ഒരുക്കിയ സൂം വഴി നടത്തിയ മോട്ടിവേഷൻ ക്ലാസ്സിൽ മുന്നൂറോളം കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു. ഹെഡ്മാസ്റ്റർ എം വി മാത്യു, സ്റ്റാഫ് സെക്രട്ടറി സോണി ഫ്രാൻസിസ്, എസ്ആർജി കൺവീനർ ദീപ മരിയ ഉതുപ്പ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.*

Related posts

മലയാളത്തിലെ പ്രശസ്ത എഴുത്തുകാരൻ അംബികാസുതൻ മാങ്ങാടിന്റെ ഏറ്റവും പുതിയ പുസ്തകം “പ്രാണവായു” പ്രകാശനം ചെയ്ത് അടയ്ക്കാത്തോട് സെന്റ്.ജോസഫ്‌സ് ഹൈസ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദി അംഗങ്ങൾ.

Aswathi Kottiyoor

10 ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നു

Aswathi Kottiyoor

പരിസ്ഥിതിലോല മേഖല അന്തിമ വിജ്ഞാപനം വരാനിരിക്കെ മലയോര ജനതയുടെ നെഞ്ചിടിപ്പേറുന്നു

Aswathi Kottiyoor
WordPress Image Lightbox