മണത്തണ ജി.എച്ച്എസ്എസ് പ്ലസ്ടു -99 ബാച്ചിന്റെ വാട്സ്ആപ് കൂട്ടായ്മയിലെ അംഗങ്ങളിൽ നിന്ന് കണ്ടെത്തിയ പണമാണ് ആതുര സേവന രംഗത് പ്രവർത്തിക്കുന്ന പല അനാഥാലയങ്ങൾക്കും സ്നേഹസ്പർശമായി മാറിയത് .കോവിഡ് മഹാമാരിയെ തുടർന്ന് അഗതി മന്ദിരങ്ങളിൽ ലഭിച്ചുകൊണ്ടിരുന്ന സഹായങ്ങൾ തീർത്തും നിന്നുപോയതിനാൽ പല ആലയങ്ങളും പട്ടിണിയുടെ വക്കിൽ എത്തിയ സ്ഥിതിയാണിപ്പോൾ .വാട്സാപ്പിലൂടെ വാർത്തകൾ അറിഞ്ഞതിനെ തുടർന്ന് തെറ്റുവഴി മരിയഭവനിലും,കോളയാട് ദെയ്‌വധാൻ സെന്ററിലും കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷണ സാധനങ്ങളും വസ്ത്രങ്ങളും എത്തിച്ചു നൽകിയതിന് പിന്നാലെയാണ് ഇന്ന് ഗ്രൂപ്പ് അംഗങ്ങളായ അനന്തൻ ,സുജയ് ,വിലാസിനി ,എന്നിവർ ചേർന്ന് പെരുമ്പുന്നയിൽ അമ്മച്ചിമാരെ ശുസ്രൂഷിക്കുന്ന മൈത്രി ഭവനിൽ ടെലിവിഷൻ കൈമാറിയത് .തുടർന്ന് അറയങ്ങാട് സ്നേഹഭവനിൽ കിടപ്പു രോഗികൾക്കുള്ള ഹോസ്പിറ്റൽ ബെഡും എത്തിച്ചു നൽകുകയുണ്ടായി