• Home
  • Thiruvanandapuram
  • ഉന്നത വിദ്യാഭ്യാസ മേഖല അന്തർദേശീയ നിലവാരത്തിലേക്ക്‌; 4 ലക്ഷത്തോളം കൂടുതൽ സീറ്റ്‌………..
Thiruvanandapuram

ഉന്നത വിദ്യാഭ്യാസ മേഖല അന്തർദേശീയ നിലവാരത്തിലേക്ക്‌; 4 ലക്ഷത്തോളം കൂടുതൽ സീറ്റ്‌………..

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ അക്കാദമിക നിലവാരവും അടിസ്ഥാന സൗകര്യങ്ങളും വർധിപ്പിച്ച്‌ അന്തർദേശീയ നിലവാരത്തിലേക്ക്‌ ഉയർത്തുമെന്ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ തുടര്‍ച്ചയിലെ നയപ്രഖ്യാപനം. സ്വാശ്രയ മേഖലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം സംസ്ഥാനതല അക്രഡിറ്റേഷൻ (സാക്‌) സംവിധാനം വഴി ഉറപ്പാക്കും.

കൂടുതൽ വിദ്യാർഥികൾക്ക്‌ ഉന്നത പഠനം സാധ്യമാക്കുന്നതിനായി സീറ്റുകളുടെ എണ്ണവും പുതിയ കോഴ്‌സുകളും ഗവേഷണ സൗകര്യങ്ങളും വർധിപ്പിക്കും. ഇത്‌ വഴി നാല്‌ലക്ഷം വിദ്യാർഥികൾക്കുവരെ ഉന്നതവിദ്യാഭ്യാസത്തിന്‌ കൂടുതലായി അവസരം ലഭിക്കും. സർവകലാശാല വകുപ്പുകളും കേന്ദ്രങ്ങളും മികവിന്റെ കേന്ദ്രങ്ങളാക്കി ഉയർത്തും.

*തൊഴിലിന്‌ ഊന്നൽ നൽകി സ്‌കൂൾ വിദ്യാഭ്യാസം.*
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങളുടെ ഗുണനിലവാരം വർധിച്ച പശ്‌ചാത്തലത്തിൽ ഇനി നൈപുണ്യവികസനത്തിൽ ഉന്നൽ നൽകി സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തും.

Related posts

പുതിയ ലോകം കെട്ടിപടുക്കാനുളള തുടക്കമാണ് പ്രവേശനോത്സവം; മുഖ്യമന്ത്രി …………..

Aswathi Kottiyoor

മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം: ഡോക്ടര്‍മാരും മരുന്നും ഇല്ല; ആശുപത്രി സൂപ്രണ്ട് തെറിച്ചു.

Aswathi Kottiyoor

സംസ്ഥാനത്തെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും വിഷു, ഈസ്റ്റര്‍ കിറ്റ്…………….. 

Aswathi Kottiyoor
WordPress Image Lightbox