22.6 C
Iritty, IN
July 8, 2024
  • Home
  • Iritty
  • മ​ല​യോ​ര മേ​ഖ​ല​യി​ലെ ദു​ര​ന്ത സാ​ധ്യ​താ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് അ​ഗ്നി​ര​ക്ഷാസേ​ന
Iritty

മ​ല​യോ​ര മേ​ഖ​ല​യി​ലെ ദു​ര​ന്ത സാ​ധ്യ​താ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് അ​ഗ്നി​ര​ക്ഷാസേ​ന

ഇ​രി​ട്ടി: കാ​ല​വ​ർ​ഷ​വും തു​ട​ർ​ന്നു​ണ്ടാ​കു​ന്ന പ്ര​ള​യ​ക്കെ​ടു​തി​ക​ൾ​ക്കും മു​ന്നോ​ടി​യാ​യി മ​ല​യോ​ര മേ​ഖ​ല​യി​ലെ ദു​ര​ന്ത സാ​ധ്യ​ത പ്ര​ദേ​ശ​ങ്ങ​ൾ ഇ​രി​ട്ടി അ​ഗ്നി​ര​ക്ഷാ സേ​നാ പ്ര​വ​ർ​ത്ത​ക​ർ സ​ന്ദ​ർ​ശി​ച്ച് വി​ല​യി​രു​ത്തി.
ഇ​രി​ട്ടി സ്‌​റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സി.​പി. രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. മ​ല​യോ​ര പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ക​രി​ങ്ക​ൽ-​ചെ​ങ്ക​ൽ ക്വാ​റി​ക​ൾ, വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ൾ, ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​താ മേ​ഖ​ല​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സം​ഘം സ​ന്ദ​ർ​ശി​ച്ച​ത്.
ക​ച്ചേ​രി​ക്ക​ട​വി​ലെ ബാ​രാ​പ്പോ​ൾ, കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ലെ മാ​ക്കൂ​ട്ടം വ​ന​മേ​ഖ​ല തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ൾ ര​ണ്ടു ദി​വ​സ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന പ​ക്ഷം അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്കു​വാ​നു​ള്ള ന​മ്പ​റു​ക​ളും പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കേ​ണ്ട രീ​തി​ക​ളും പ​ഠി​പ്പി​ച്ചു ന​ൽ​കി. ഇ​രി​ട്ടി സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സി.​പി. രാ​ജേ​ഷി​നൊ​പ്പം​സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു ഓ​ഫീ​സ​ർ മെ​ക്കാ​നി​ക് അ​ശോ​ക​ൻ, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യു ഓ​ഫീ​സ​ർ സ​ന്ദീ​പ്, സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ളാ​യ റീ​ജി​ണ​ൽ പോ​സ്റ്റ് വാ​ർ​ഡ​ൻ അ​നീ​ഷ് കീ​ഴ്പ്പ​ള്ളി, ഇ​രി​ട്ടി നി​ല​യം പോ​സ്റ്റ് വാ​ർ​ഡ​ൻ നി​ധീ​ഷ് ജേ​ക്ക​ബ്, ഡെ​പ്യൂ​ട്ടി പോ​സ്റ്റ് വാ​ർ​ഡ​ൻ അ​രു​ൺ, ഇ​രി​ട്ടി സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗം പ്ര​ബീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​ത്.

Related posts

സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു തള്ളിയ മാലിന്യം തിരികെ എടുപ്പിച്ച് നാട്ടുകാരും പോലീസും

Aswathi Kottiyoor

ഇരിട്ടി പോസ്റ്റ് ഓഫീസിന് മുന്നില്‍ ഉപരോധസമരം സംഘടിപ്പിച്ചു……..

Aswathi Kottiyoor

ഉളിക്കലിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം – അമ്മ വനിതാ കമ്മീഷന് പരാതി നൽകി

Aswathi Kottiyoor
WordPress Image Lightbox