ഇരിട്ടി:അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് കേരള ഇരിട്ടി യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇരിട്ടി പോസ്റ്റ് ഓഫീസിന് മുന്നില്‍ ഉപരോധസമരം സംഘടിപ്പിച്ചു.കേന്ദ്ര ഗവണ്‍മെന്റ് സ്‌ക്രപ്പേജ് പോളിസിക്കെതിരെയും, പെട്രോളിയം ഉല്‍പന്നങ്ങളുടെ അനിയന്ത്രിത വിലവര്‍ധനവിനെതിരെയുമാണ് സമരം. കേരളത്തിലെ 140 കേന്ദ്രങ്ങളില്‍ നടക്കുന്ന സമരത്തിന്റെ ഭാഗമായാണ് ഇരിട്ടി പോസ്റ്റ് ഓഫീസിനു മുന്നിലും ഉപരോധ സമരം സംഘടിപ്പിച്ചത്.ജില്ലാ വൈസ് പ്രസിഡന്റ് സണ്ണി മാത്യു ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡണ്ട് വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. രഞ്ജിത്ത് കുമാര്‍ കീഴൂര്‍,ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബിജു സെബാസ്റ്റ്യന്‍, സുരേഷ് പേരാവൂര്‍,ജോ. സെക്രട്ടറി ബിനോയ് എടൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.