24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കാലവര്‍ഷം തിങ്കളാഴ്ചയോടെ കേരളത്തിൽ………..
Kerala

കാലവര്‍ഷം തിങ്കളാഴ്ചയോടെ കേരളത്തിൽ………..

സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം തിങ്കളാഴ്ചയോടെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശനിയാഴ്ച മുതല്‍ കേരളത്തില്‍ ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഞായറാഴ്ച അഞ്ചുജില്ലകളിലും തിങ്കളാഴ്ച മൂന്ന് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കുമാണ് സാധ്യത. അതേസമയം കേരളതീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല.

തീരപ്രദേശങ്ങളിലും ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 50 കിലോമീറ്റര്‍ വേഗതിയില്‍ കാറ്റു, 3.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തീരദേശത്ത് താമസിക്കുന്നവര്‍ മുന്‍കരുതലെടുക്കണം. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് വിലക്കുണ്ട്.

ഞായറാഴ്ചയും തിങ്കളാഴ്ചയും സമാന കാലാവസ്ഥയായിരിക്കുമെന്നും കാലവസ്ഥ നിരിക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ഞായറാഴ്ച അഞ്ച് ജില്ലകളിലും, തിങ്കളാഴ് ഒന്‍പത് ജില്ലകളിലുമാണ് യോല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വീശിയടിക്കാവുന്ന കാറ്റിനും, ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത.

Related posts

മന്ത്രിമാരുടെ വെബ്സൈറ്റ് പ്രവർത്തനോദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

Aswathi Kottiyoor

കൈറ്റ് വിക്ടേഴ്സ് ക്ലാസുകള്‍ക്ക് പുതിയ സമയക്രമം; പത്താം ക്ലാസ് റിവിഷന്‍ ക്ലാസുകള്‍ തിങ്കള്‍ മുതല്‍

Aswathi Kottiyoor

മന്ത്രിതല സംഘം ഇന്ന്‌ ആറളത്ത്‌

Aswathi Kottiyoor
WordPress Image Lightbox