24 C
Iritty, IN
July 5, 2024
  • Home
  • Delhi
  • അന്താരാഷ്ട്ര വിമാനങ്ങളുടെ യാത്രാവിലക്ക് ജൂണ്‍ 30 വരെ നീട്ടി………..
Delhi

അന്താരാഷ്ട്ര വിമാനങ്ങളുടെ യാത്രാവിലക്ക് ജൂണ്‍ 30 വരെ നീട്ടി………..

ഡൽഹി:കോവിഡ് സാഹചര്യത്തില്‍ 2020 മാര്‍ച്ച് 23 മുതലാണ് രാജ്യത്ത് ഇന്റര്‍ നാഷണല്‍ ഷെഡ്യൂള്‍ഡ് യാത്രാ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.കോവിഡ് പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര വിമാനങ്ങളുടെ യാത്രാവിലക്ക് ജൂണ്‍ 30 വരെ നീട്ടി. ഇന്ത്യന്‍ ഏവിയേഷന്‍ റെഗുലേറ്റര്‍ ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) ആണ് ഇക്കാര്യം അറിയിച്ചത്. വാണിജ്യ വിമാനങ്ങള്‍ക്ക് 2020 ജൂണ്‍ 26ന് ഏര്‍പ്പെടുത്തിയ ഭാഗിക യാത്രവിലക്ക് പരിഷ്‌കരിക്കുകയാണ് ഡി.ജി.സി.എ ചെയ്തത്.അതേസമയം തെരഞ്ഞെടുത്ത റൂട്ടുകളില്‍ സാഹചര്യം പരിഗണിച്ച് ഷെഡ്യൂള്‍ഡ് ഫ്‌ളൈറ്റുകള്‍ അനുവദിക്കുമെന്നും ഡി.ജി.സി.എ കൂട്ടിച്ചേര്‍ത്തു. കോവിഡ് സാഹചര്യത്തില്‍ 2020 മാര്‍ച്ച് 23 മുതലാണ് രാജ്യത്ത് ഇന്റര്‍ നാഷണല്‍ ഷെഡ്യൂള്‍ഡ് യാത്രാ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. അതേസമയം മെയ് 20 മുതല്‍ വന്ദേഭാരത് മിഷന് കീഴില്‍ പ്രത്യേക സര്‍വീസുകളും ജൂലൈ മുതല്‍ വിവിധ രാജ്യങ്ങളുമായുള്ള ധാരണപ്രകാരം എയര്‍ ബബ്ള്‍ സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു. യു.എസ്, യു.കെ, യു.എ.ഇ, കെനിയ, ഭൂട്ടാന്‍ എന്നിവയടക്കം 27 രാജ്യങ്ങളുമായാണ് ഇന്ത്യ എയര്‍ ബബ്ള്‍ സംവിധാനത്തില്‍ ധാരണയിലെത്തിയത്. എയര്‍ ബബ്ള്‍ സംവിധാനപ്രകാരം ഇരുരാജ്യങ്ങള്‍ തമ്മില്‍ പ്രത്യേക അന്താരാഷ്ട്ര വിമാനങ്ങള്‍ സര്‍വീസ് നടത്താം.

Related posts

സന്തോഷ് ട്രോഫി; ആദ്യ മത്സരത്തില്‍ ബംഗാളിന് ജയം; എതിരില്ലാത്ത ഒരു ഗോളിന് പഞ്ചാബിനെ പരാജയപ്പെടുത്തി.

Aswathi Kottiyoor

മൂന്നാംഘട്ട വാക്‌സിനേഷന്‍: മൂന്നുമണിക്കൂറിനുളളില്‍ രജിസ്റ്റര്‍ ചെയ്തത് 80 ലക്ഷം പേര്‍……….

Aswathi Kottiyoor

5ജി ആരംഭിക്കും മുന്‍പേ 6ജി പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

Aswathi Kottiyoor
WordPress Image Lightbox