പ്ലസ് വൺ പരീക്ഷ ഓണാവധിക്ക് അടുത്ത സമയംനടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുമായി ബന്ധപ്പെട്ട് ക്രമീകരണം ഏർപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു. എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷ മൂല്യം നിർണയം നടത്താൻ നിയോഗിക്കപ്പെട്ട അധ്യാപകർ കോവിഡ് ഡ്യൂട്ടിയൽനിന്നും ഒഴിവാകണമെന്നും അദ്ദേഹം നിർദേശിച്ചു.
ക്രഷറുകൾ കോവിഡ് മാനദണ്ഡം അനുസരിച്ച് പ്രവർത്തിക്കാം. നേത്ര പരിശോധകർ, കണ്ണടക്കടകൾ, ശ്രവണ സഹായികൾ വിൽക്കുന്ന കട, കൃത്രിമ അവയവം വിൽക്കുന്നതും നന്നാക്കുന്നതുമായ സ്ഥാപനങ്ങൾ, ഗ്യാസ് അടുപ്പുകൾ നന്നാക്കുന്ന കടകൾ, മൊബൈൽ–കംപ്യൂട്ടർ ഷോപ്പുകൾ എന്നിവയ്ക്കു രണ്ടു ദിവസം തുറക്കാൻ അനുമതി നൽകും.