26.1 C
Iritty, IN
November 22, 2024
  • Home
  • Kerala
  • പാ​ല​ത്താ​യി പീ​ഡ​നം: ശു​ചി​മു​റി​യി​ലെ ടൈ​ൽ​സി​ൽ ര​ക്ത​ക്ക​റ, ബി​ജെ​പി നേ​താ​വാ​യ അ​ധ്യാ​പ​ക​നെ​തി​രേ തെ​ളി​വ്
Kerala

പാ​ല​ത്താ​യി പീ​ഡ​നം: ശു​ചി​മു​റി​യി​ലെ ടൈ​ൽ​സി​ൽ ര​ക്ത​ക്ക​റ, ബി​ജെ​പി നേ​താ​വാ​യ അ​ധ്യാ​പ​ക​നെ​തി​രേ തെ​ളി​വ്

ത​ല​ശേ​രി: പാ​ല​ത്താ​യി​യി​ൽ വി​ദ്യാ​ർ​ഥി​നി​യെ സ്കൂ​ളി​ലെ ശു​ചി മു​റി​യി​ൽ അ​ധ്യാ​പ​ക​ൻ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യി. കോ​സ്റ്റ​ൽ എ​ഡി​ജി​പി ഇ. ​ജെ. ജ​യ​രാ​ജ​ൻ, ഡിവൈ​എ​സ്പി ര​ത്ന​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക പോ​ലീ​സ് സം​ഘ​മാ​ണ് സം​സ്ഥാ​ന ത​ല​ത്തി​ൽ ത​ന്നെ ഏ​റെ വി​വാ​ദ​മാ​യ പാ​ല​ത്താ​യി കേ​സി​ന്‍റെ അ​ന്വ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

തെ​ളി​വ് ക​ണ്ടെ​ത്തി

പെ​ൺ​കു​ട്ടി പീ​ഡ​ന​ത്തി​ര​യാ​യ​താ​യി ക​ണ്ടെ​ത്തി​യ അ​ന്വ​ഷ​ണ സം​ഘം ഇ​തു സം​ബ​ന്ധി​ച്ച ശ​സ്ത്രീ​യ തെ​ളി​വു​ക​ളും ശേ​ഖ​രി​ച്ചു. സ്കൂ​ളി​ലെ ശു​ചി മു​റി​യി​ൽ​നി​ന്നു‌ പൊ​ളി​ച്ചെ​ടു​ത്ത ടൈ​ൽ​സി​ൽ ര​ക്ത​ക്ക​റ​യു​ള്ള​താ​യി ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. നി​ർ​ണാ​യ​ക​മാ​യ ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ട് കൂ​ടി ല​ഭി​ച്ച​തോ​ടെ അ​ന്വ​ഷ​ണ സം​ഘം കു​റ്റ പ​ത്രം പൂ​ർ​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു.

എ​ഡി​ജി​പി നേ​രി​ട്ടു മേ​ൽ നോ​ട്ടം വ​ഹി​ച്ച കേ​സി​ൽ കു​റ്റ​പ​ത്രം ഡി​ജി​പി​യു​ടെ അ​നു​മ​തി​യോ​ടെ അ​ടു​ത്ത ദി​വ​സം​ത​ന്നെ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. നേ​ര​ത്തെ അ​ന്വ​ഷ​ണം ന​ട​ത്തി​യ സം​ഘ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ ശു​ചി മു​റി​യി​ല​ല്ല പീ​ഡ​നം ന​ട​ന്ന​തെ​ന്ന് എ​ഡി​ജി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​ക​ണ്ടെ​ത്ത​ലാ​ണ് കേ​സി​ൽ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വാ​യ​ത്.

ടൈ​ൽ​സ് പൊ​ട്ടി​ച്ചെ​ടു​ത്തു

വി​ദ്യാ​ല​യ​ത്തി​ലെ ര​ണ്ട് ശു​ചി മു​റി​ക​ളി​ലെ​യും ടൈ​ൽ​സ് പൊ​ട്ടി​ച്ചെ​ടു​ക്കു​ക​യും മ​ണ്ണ് ശേ​ഖ​രി​ക്കു​ക​യും ചെ​യ്ത പോ​ലീ​സ് ഇ​വ​യെ​ല്ലാം ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി. പീ​ഡ​ന​ത്തി​നി​ട​യി​ൽ ര​ക്ത സ്രാ​വ​മു​ണ്ടാ​യി​യെ​ന്ന പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും ശു​ചി​മു​റി​യി​ൽ​നി​ന്നു ര​ക്ത സാ​മ്പി​ളു​ക​ൾ ക​ണ്ടെ​ത്താ​നാ​യി​രു​ന്നു ഫോ​റ​ൻ​സി​ക് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വാ​തി​ലി​നു കൊ​ളു​ത്തു​ള്ള ശു​ചി മു​റി​യി​ൽ വ​ച്ചും കൊ​ളു​ത്തി​ല്ലാ​ത്ത ശു​ചി മു​റി​യി​ൽ വ​ച്ചും പീ​ഡി​പ്പി​ച്ചെ​ന്നാ​യി​രു​ന്നു പെ​ൺ​കു​ട്ടി മൊ​ഴി ന​ൽ​കി​യ​ത്.

കൂ​ട്ടു​കാ​രു​ടെ മൊ​ഴി

സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ക​ളി​ച്ചു കൊ​ണ്ടി​രി​ക്കെ​യാ​ണ് പീ​ഡ​ന വി​വ​രം പെ​ൺ​കു​ട്ടി കൂ​ട്ടു​കാ​രി​ക​ളോ​ടു പ​റ​ഞ്ഞ​തെ​ന്ന മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പെ​ൺ​കു​ട്ടി​യു​ടെ കൂ​ട്ടു​കാ​രി​ക​ളാ​യ വി​ദ്യാ​ർ​ഥി​നി​ക​ളി​ൽ നി​ന്നും അ​ന്വേ​ഷ​ണ സം​ഘം മൊ​ഴി​യെ​ടു​ത്തി​രു​ന്നു. ഈ ​വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ മൊ​ഴി നേ​ര​ത്തെ അ​ന്വേ​ഷ​ണം ന​ട​ത്തി​യ സം​ഘം ശേ​ഖ​രി​ച്ചി​രു​ന്നി​ല്ല. തെ​ളി​വെ​ടു​പ്പി​ൽ മു​ൻ അ​ന്വ​ഷ​ണ സം​ഘ​ങ്ങ​ളു​ടെ ചി​ല ക​ണ്ടെ​ത്ത​ലു​ക​ൾ പൂ​ർ​ണ​മാ​യും തെ​റ്റാ​ണെ​ന്നു പു​തി​യ സം​ഘം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ബി​ജെ​പി നേ​താ​വ് പ്ര​തി

പെ​ൺ​കു​ട്ടി​യെ അ​ധ്യാ​പ​ക​നും പ്രാ​ദേ​ശി​ക ബി​ജെ​പി നേ​താ​വു​മാ​യ കു​നി​യി​ൽ പ​ദ്മ​രാ​ജ​ൻ സ്കൂ​ളി​ൽ വ​ച്ച് പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്. പ്ര​തി​യാ​യ പ​ദ്മ​രാ​ജ​നെ ത​ല​ശേ​രി ഡി​വൈ​എ​സ്പി​യാ​യി​രു​ന്ന കെ.​വി വേ​ണു​ഗോ​പാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്യു​ക​യും പ്ര​തി 90 ദി​വ​സം റി​മാ​ൻ​ഡി​ൽ ക​ഴി​യു​ക​യും ചെ​യ്തി​രു​ന്നു.

ലോ​ക്ക​ൽ പോ​ലി​സ് അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്ന ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് ക്രൈം​ബ്രാ​ഞ്ച് ഐ​ജി എ​സ്. ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘം കേ​സ് ഏ​റ്റെ​ടു​ത്തി​രു​ന്നു. തു​ട​ർ​ന്ന് ഐ​ജിയു​ടെ ഫോ​ൺ സം​ഭാ​ഷ​ണം പു​റ​ത്താ​യ​ത് ഏ​റെ വി​വാ​ദ​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​നെ​തി​രെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പു​തി​യ അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ച​ത്.

Related posts

പോലീസുകാർക്ക് ആശയവിനിമയം എളുപ്പത്തിലാക്കാൻ ഇനി ‘മിത്രം’

Aswathi Kottiyoor

ചൈനയിൽ തീവ്ര വ്യാപനശേഷിയുള്ള പുതിയ കോവിഡ് വകഭേദങ്ങൾ വ്യാപിക്കുന്നതായി റിപ്പോർട്ട്.*

Aswathi Kottiyoor

*ബസ്‌ചാർജ് വർധന ഇന്ന് മന്ത്രിസഭ പരിഗണിച്ചേക്കും*

Aswathi Kottiyoor
WordPress Image Lightbox